എടക്കര: കണ്ടെത്തി. കരുളായി റേഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്േറ്റഷന്‍ പരിധിയിലെ മൂത്തേടം പൂളക്കപ്പാറ വനത്തിലാണ് മോഴയാനയുടെ ഒരാഴ്ച പഴക്കമുള്ള ജഡം കണ്ടെത്തിയത്. രാവിലെ വനവിഭവം ശേഖരിക്കാന്‍ പോയ ആദിവാസികളാണ് വനപാലകരെ വിവരമറിയിച്ചത്. പതിനഞ്ച് വയസ്സ് തോന്നിക്കുന്ന ആനക്ക് ദഹനക്കേട് സംഭവിച്ചതാണ് ചെരിയാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. നിലമ്പൂര്‍ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. കെ. നൗഷാദലി പോസ്റ്റ്മോര്‍ട്ടം നടത്തി. നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ വി. സജികുമാർ, കരുളായി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.വി. ബിജു, പടുക്ക ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. സുനില്‍, നെടുങ്കയം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ബാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം വനത്തില്‍ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.