കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദനം; രണ്ടുപേർ കൂടി അറസ്​റ്റിൽ

വഴിക്കടവ്: നാടുകാണി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. വഴിക്കടവ് ആനമറി സ്വദേശികളായ വട്ടപറമ്പിൽ ബഷീർ (30), ചോലോത്ത് കുഞ്ഞിമുഹമ്മദ് (32) എന്നിവരെയാണ് വഴിക്കടവ് എസ്.ഐ എം. അഭിലാഷ് അറസ്റ്റ് ചെയ്തത്. മാർച്ച് എട്ടിന് രാത്രി എട്ടരയോടെയായിരുന്നു നിലമ്പൂരിൽനിന്ന് കൽപറ്റയിലേക്ക് പോകുന്ന ബസിലെ ഡ്രൈവർ കേണിച്ചിറ സ്വദേശി വിനുവിന് കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് മർദനമേറ്റത്. കേസിൽ ആനമറി സ്വദേശി പള്ളിപറമ്പിൽ പ്രവീൺ നേരത്തേ പിടിയിലായിരുന്നു. പാലാട് സ്വദേശി അജി ഒളിവിലാണ്. പിടിയിലായവരെ കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.