മണലായയിൽ നിന്ന്​ പിടികൂടിയ പുള്ളിമാൻ ഇനി കോടനാട്​ മൃഗസംരക്ഷണ കേന്ദ്രത്തിൽ

പെരിന്തൽമണ്ണ: ആനമങ്ങാട് മണലായയിലെ വീട്ടിൽനിന്ന് ഫോറസ്റ്റധികൃതർ പിടികൂടിയ പുള്ളിമാൻ ഇനി കോടനാട് മൃഗസംരക്ഷണ കേന്ദ്രത്തിൽ വളരും. 12 വയസ്സുുള്ള പെൺമാനിനെയാണ് മണലായ മങ്ങാടൻ പറമ്പത്ത് ഷംസുവി​െൻറ വീട്ടിൽ നിന്ന് വ്യാഴാഴ്ച പിടികൂടിയത്്. അനധികൃതമായി വന്യജീവിയെ വളർത്തിയതിന് കേസെടുത്ത വനം അധികൃതർ ഇയാളുടെ ഭാര്യ മുംതാസിനെ (40) വന്യജീവി സംരക്ഷണ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് മഞ്ചേരി ഫോറസ്റ്റ് കേടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാളികാവ് ഫോറസ്റ്റ് റേഞ്ച് ഓഫിസർ റഈസ് തറമ്മലി​െൻറ നേതൃത്വത്തിൽ മാനിനെ പിടികൂടാനെത്തുേമ്പാൾ സ്ഥലത്തില്ലാതിരുന്ന വീട്ടുടമ ഷംസുവിനെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചേലാമലക്ക് താഴ്വാരത്തുള്ള ത​െൻറ വീട്ടിലേക്ക് രണ്ടാഴ്ച മുമ്പ് രാത്രിയില്‍ തെരുവ് നായ്ക്കള്‍ ആക്രമിച്ച് ഓടിച്ച് കൊണ്ടുവന്ന മാനിന് സംരക്ഷണം നൽകുകയായിരുന്നെന്ന ഇയാളുടെ വാദം വനം വകുപ്പധികൃതർ മുഖവിലക്കെടുത്തില്ല. വർഷങ്ങളായി മാനിനെ ഇവർ വളർത്തിവരുന്നതായാണ് ഫോറസ്റ്റധികൃതർ പറയുന്നത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം പുള്ളിമാനിനെ കസ്റ്റഡിയിൽ വെക്കുന്നത് മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.