യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

പത്തിരിപ്പാല: മക്കളില്ലാത്ത മനോവിഷമം മൂലം യുവാവ് തൂങ്ങി മരിച്ചു. പറളി കിണാവല്ലൂർ ചാരക്കാട് തൊടി പങ്ക​െൻറ മകൻ സുരേഷിനെ (40) ആണ് വെള്ളിയാഴ്ച രാവിലെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിവാഹം കഴിഞ്ഞ് ഒമ്പത് വർഷമായിട്ടും മക്കളില്ല. ഈ വിഷമം കൊണ്ടാണ് മരിച്ചതെന്ന് മങ്കര പൊലീസ് പറഞ്ഞു. പാലക്കാട് സ്വകാര്യ ട്രാവൽ ഏജൻസി ഓഫിസിലെ ഡ്രൈവറാണ് സുരേഷ്. ഭാര്യ: മഞ്ജു പ്രിയ. മങ്കര പൊലീസ് ഇൻക്വസ്റ്റ് നടത്തി. pd6 അപകടം: ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു കുഴൽമന്ദം: ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാത്തൂർ ചെങ്ങണിയൂർക്കാവ് മേലാപ്പുര വീട്ടിൽ മായ‍​െൻറ സുന്ദരൻ (53) ആണ് മരിച്ചത്. രണ്ടരമാസം മുമ്പ് തിരുനെല്ലായിൽ ചന്ദ്രൻ സഞ്ചരിച്ച സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു. മാതാവ്: ലക്ഷ്മി. ഭാര്യ: സുനിത. മകൾ: സുദർശന. സഹോദരങ്ങൾ: സഹദേവൻ, ഗംഗാധരൻ, മോഹനൻ, മാധവി, സൗഭാഗ്യവതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.