എൻ.പി. അലി ഹസ്സൻ

പരപ്പനങ്ങാടി: എം.എസ്.എസ് ജില്ല ഉപാധ്യക്ഷനും ഗ്രന്ഥകർത്താവുമായ പരപ്പനങ്ങാടി അഞ്ചപ്പുരയിലെ (സമദ് ഏലപ്പ -69) നിര്യാതനായി. 38 വർഷത്തോളം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉയർന്ന പദവി അലങ്കരിച്ചു. കോട്ടക്കൽ അർബൻ ബാങ്ക് മാനേജറായും പരപ്പനങ്ങാടി കോഓപറേറ്റിവ് കോളജ് അധ്യാപകനായും സേവനമനുഷ്ഠിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങളും കാവ്യ സമാഹാരങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യ: ഷമീമ ടീച്ചർ. മക്കൾ: ഷംല (മുൻ അധ്യാപിക, എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ), ശബ്നം (ഗവ. ഹയർ സെക്കൻഡറി സ്കൂൾ പറവണ്ണ), ഷിജിന (അസി. പ്രഫസർ ഗവ. എൻജിനീയറിങ് കോളജ് കോട്ടയം), ഡോ. ഷഹനാസി (ഷാർജ), ഷമീം അബ്ദുസ്സമദ് (എൻജിനീയർ പവർഗ്രിഡ് കോർപറേഷൻ), ഷഹ്സിൻ. മരുമക്കൾ: അഷ്റഫ് പുത്തൂർപള്ളിക്കൽ (കുവൈത്ത്), ലുഖ്മാൻ ശരീഫ് (ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആതവനാട്), ഷിജു ഷരീഫ് (കോഴിക്കോട് കോർപറേഷൻ), ഡോ. ഷുഹൈബ് (ഷാർജ), ഡോ. റഷ ഹനീഷ് (കോഴിക്കോട്). സഹോദരങ്ങൾ: എൻ.പി. അബു മാസ്റ്റർ (ചെട്ടിപ്പടി), എൻ.പി. ഹംസ (മുംബൈ), ഫാത്തിമ, ആയിശ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.