ബോധവത്കരണ ക്ലാസ് ഇന്ന്

ഷൊർണൂർ: സാധാരണക്കാർ നേരിടുന്ന നിയമപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ബോധവത്കരണ ക്ലാസ് ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ ബൈപാസ് റോഡിലെ ടി.കെ.ബി ഹാളിൽ നടക്കും. ജില്ല മീഡിയേഷൻ സ​െൻററാണ് ക്ലാസിന് നേതൃത്വം നൽകുന്നത്. ജഡ്ജിമാർ, അഭിഭാഷകർ എന്നിവർ ക്ലാസെടുക്കും. വിചാരണ ചെയ്‌‌തതും ചെയ്യാത്തതുമായ ലക്ഷക്കണക്കിന് കേസുകളാണ് കോടതികളിൽ കെട്ടിക്കിടക്കുന്നത്. ഇവയിൽ പലതും മധ്യസ്ഥതയിലൂടെ തീർപ്പാക്കാവുന്നതാണ്. അങ്ങനെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.