മുൻ ബി.ജെ.പി പ്രവർത്തകനുനേരെ ആർ.എസ്​.എസ്​ ആക്രമണം

കോയമ്പത്തൂർ: ക്രിസ്തുമതത്തിേലക്ക് ആളെ ചേർക്കുന്നതായി ആരോപിച്ച് മുൻ ബി.ജെ.പി പ്രവർത്തകനുനേരെ ആർ.എസ്.എസ് പ്രവർത്തകരുടെ ആക്രമണം. കോയമ്പത്തൂർ ശിവാനന്ദകോളനി ആർ. തങ്കരാജാണ് (50) ആക്രമണത്തിനിരയായത്. കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ കെ. രാധാകൃഷ്ണനെ (40) രത്നപുരി പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും മതംമാറാൻ തങ്കരാജ് പ്രേരിപ്പിക്കുന്നതായി ആരോപിച്ചാണ് വാക്കേറ്റമുണ്ടായത്. തങ്കരാജിന് നിരന്തരം ഭീഷണിയുണ്ടായിരുന്നതായി ആശുപത്രിയിലെത്തിയ ക്രൈസ്തവ പുരോഹിതർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.