കാഞ്ഞിരപ്പുഴ ഡാമിൽനിന്നുള്ള വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി

ഷൊർണൂർ: കാഞ്ഞിരപ്പുഴ ഡാമിലെ വെള്ളം തുറന്നുവിട്ടതി‍​െൻറ ഗുണഫലം വേമ്പലത്തുപാടത്തെ കിഴക്കൻ ഭാഗത്തുള്ളവർക്ക് ലഭിക്കുന്നില്ലെന്ന് പരാതി. ഈ ഭാഗത്തേക്കുള്ള ഉപകനാലിലൂടെ വെള്ളം തുറന്നുവിടാത്തതാണ് പ്രശ്നമെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. തുറന്നുവിട്ടപ്പോൾ ആദ്യം ഇവിടെയും വെള്ളം ലഭിച്ചിരുന്നു. എന്നാൽ, കനാലി‍​െൻറ അരികിൽതന്നെ പുതുതായി വീടുവെച്ച രണ്ടുപേരുടെ വാക്കാലുള്ള പരാതിയിലാണ് ഇവിടേക്ക് വെള്ളം വിടുന്നത് അനൗദ്യോഗികമായി തടഞ്ഞത്. കനാലിൽ വെള്ളം നിറയുമ്പോൾ തങ്ങളുടെ വീട്ടിലെ കക്കൂസ് ടാങ്കിൽ വെള്ളം നിറയുകയാണെന്നാണ് ഇവർ പറയുന്ന ന്യായം. എന്നാൽ, കനാലിന് തൊട്ടരികിൽ വീട് നിർമിച്ചതാണ് പ്രശ്നമെന്നും മഴക്കാലത്തും ഇതുപോലെ കനാലിൽ വെള്ളം വരാറുണ്ടെന്നും അപ്പോൾ ഇവർ എന്താണ് ചെയ്യുന്നതെന്നും മറ്റുള്ളവർ ചോദിക്കുന്നു. വറ്റാറായ ജലാശയങ്ങൾക്കും കൃഷികൾക്കും ആശ്രയമായാണ് കാഞ്ഞിരപ്പുഴ വെള്ളത്തെ പ്രദേശവാസികൾ കണ്ടിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.