കല്ലടിക്കോട്: റോഡ് സുരക്ഷ വാരാചരണ ഭാഗമായി ജനമൈത്രി പൊലീസ് സ്റ്റേഷെൻറ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. 23ന് കരിമ്പ പനയമ്പാടത്ത് റോഡ് സുരക്ഷ ബോധവത്കരണ റാലി, 24ന് കരിമ്പ ജി.എച്ച്.എസ്.എസിൽ ഡ്രൈവർമാർക്കുള്ള നിയമ ബോധവത്കരണ-വ്യക്തിത്വ പഠനശിബിരം എന്നിവ നടത്തും. എം.വി.ഐ ജസ്റ്റിൻ എസ്. മാളിയേക്കൽ, എസ്.ഐ മനോജ് ഗോപി എന്നിവർ ക്ലാസെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ മാതൃക വാഹന പരിശോധന, ബോധവത്കരണം എന്നിവ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.