പരിപാടികൾ ഇന്ന്

തിരൂർ ചെസ് അക്കാദമി ഹാൾ: അവധിക്കാല ചെസ് കോച്ചിങ് ക്യാമ്പ് -9.00 തിരൂർ ഓക്സ്ഫോഡ് അക്കാദമി: സമ്മർ കോച്ചിങ് ക്യാമ്പ് -10.00 തൃക്കണ്ടിയൂർ അമ്പലക്കുളങ്ങര ഭഗവതി ക്ഷേത്രം: പ്രതിഷ്ഠദിന മഹോത്സവം, തിരിച്ചെഴുന്നള്ളിപ്പ് -8.00 തിരുനാവായ നാവാമുകുന്ദ ക്ഷേത്രം: ഉത്സവം ഏഴാം ദിവസം - ശീവേലി -7.30, ഓട്ടന്തുള്ളൽ -10.00, ചാക്യാർകൂത്ത് -3.30, കാഴ്ചശീവേലി -5.00, നൃത്തസന്ധ്യ 6.30, പാഠകം -7.30, തായമ്പക ത്രയം, കൃഷ്ണനാട്ടം -8.00 തിരുനാവായ സമസ്ത ഇസ്ലാമിക് സ​െൻറർ: വനിത പഠനക്ലാസ്, റംല ടീച്ചർ അമ്പലക്കടവ് -2.00 തലക്കാട് അയ്യപ്പൻകാവ് ക്ഷേത്രം: അഷ്ടബന്ധ നവീകരണകലശം എട്ടാം ദിവസം, കലശത്തിങ്കൽ പൂജ -7.00, പാണി -9.00, ബ്രഹ്മകലശാഭിഷേകം -9.45 വെട്ടം ശ്രീരാമസ്വാമി ക്ഷേത്രം: നവീകരണകലശം, എട്ടാം ദിവസം വലിയപാണി -6.00, പ്രഭാഷണം -11.00, പ്രസാദ ഊട്ട് -12.00, സോപാനത്തിൽ പൂജ -6.30 ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: കളമെഴുത്ത് പാട്ട് -6.00, സന്ധ്യാവേല -6.30, ചുറ്റുവിളക്ക് -7.00 മാധ്യമ പ്രവർത്തകനെ അക്രമിച്ച കേസിൽ മുഖ്യ പ്രതി കസ്റ്റഡിയിൽ തിരൂർ: ഹർത്താൽ ദിവസം തിരൂരിൽ മാധ്യമ പ്രവർത്തകനെ അക്രമിച്ച കേസിൽ മുഖ്യ പ്രതി പൊലീസ് കസ്റ്റഡിയിൽ. പയ്യനങ്ങാടി ഭാഗത്ത് ഹർത്താലനുകൂലികൾ റോഡിൽ അഴിഞ്ഞാടുന്നതി​െൻറ ദൃശ്യം പകർത്തുകയായിരുന്ന ടി.സി.വി കാമറാമാൻ അതുൽ കാംബ്രയെ അക്രമിക്കുകയും കാമറ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ചെറായമുണ്ടം ബംഗ്ലാംകുന്ന് സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. പരിക്ക് പറ്റിയ കാമറാമാൻ തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തിരൂർ പ്രസ് ക്ലബി​െൻറ നേതൃത്വത്തിൽ ആക്രമിക്കുന്നതി​െൻറ ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി. അടുത്ത ദിവസം അറസ്റ്റ് രേഖപ്പെടുത്തുമെന്നറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.