നൃത്തവേദിയിൽ 'ശ്രീ'യായി ശ്രീലക്ഷ്മി

ഗുരുവായൂർ: ഡി സോൺ കലോത്സവത്തിലെ കലാതിലകപ്പട്ടത്തിനോട് നീതി പുലർത്തുന്ന പ്രകടനത്തോടെ എം. ശ്രീലക്ഷ്മി. തുടർച്ചയായ മൂന്നാം വർഷവും കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നിലനിർത്താൻ തൃശൂർ വിമല കോളജിലെ മൂന്നാം വർഷ മലയാളം ബിരുദ വിദ്യാർഥി ശ്രീലക്ഷ്മിക്കായി. ക്ലാസിക്കൽ ഡാൻസ് വിഭാഗത്തിലാണ് കുച്ചിപ്പുടി അവതരിപ്പിച്ചത്. കഴിഞ്ഞ ഇൻറർ സോൺ കലോത്സവത്തിൽ ഭരതനാട്യം, നാടോടിനൃത്തം എന്നിവയിൽ ഒന്നാം സ്ഥാനവും കുച്ചിപ്പുടിയിൽ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. മലപ്പുറം മഞ്ചേരിയിലാണ് വീടെങ്കിലും മികച്ച പഠന സൗകര്യം നോക്കിയാണ് തൃശൂരിലെത്തിയത്. 13 വർഷമായി നൃത്തം അഭ്യസിക്കുന്ന ശ്രീലക്ഷ്മി സ്കൂൾ തലം മുതൽ കലോത്സവങ്ങളിൽ സജീവമാണ്. ഭരതനാട്യം, കേരളനടനം, നാടോടി നൃത്തം എന്നിവയിലും വേദിയിലെത്തുന്നുണ്ട്. പാലക്കാട് സ്വദേശി പ്രമോദ് ദാസാണ് പരിശീലകൻ. ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലാബ് അസിസ്്റ്റൻറായ പിതാവ് പ്രശാന്തും മാതാവ് ശ്രീജയുമാണ് പ്രചോദനമായി ഒപ്പമുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.