ഗവേഷണ മികവുയര്‍ത്താന്‍ ബഹുമുഖ പദ്ധതികള്‍ ^വി.സി

ഗവേഷണ മികവുയര്‍ത്താന്‍ ബഹുമുഖ പദ്ധതികള്‍ -വി.സി തേഞ്ഞിപ്പലം: ഉപദേശക സമിതികളുടെ സമയബന്ധിതമായ വിലയിരുത്തല്‍ ഉള്‍പ്പെടെ, ഗവേഷണ മികവുയര്‍ത്തുന്നതിനായി ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി കാലിക്കറ്റ് വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഗവേഷണ ഗൈഡുകള്‍ക്കായി സര്‍വകലാശാല റിസര്‍ച് ഡയറക്ടറേറ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ഗവേഷണ ഡയറക്ടര്‍ ഡോ. എം. നാസര്‍ വിഷയമവതരിപ്പിച്ചു. ഡെപ്യൂട്ടി രജിസ്ട്രാര്‍ എ.കെ. വല്‍സല സ്വാഗതവും എ. ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.