നാട് സർഗാത്മക പ്രതിരോധം ആവശ്യപ്പെടുന്ന കാലം -ടി.ഡി. രാമകൃഷ്ണൻ തൃശൂർ: സമൂഹം വളരെ മോശവും ഭയപ്പെടുത്തുന്നതുമായ കാലഘട്ടത്തിലൂടെ കടന്നുപോകുേമ്പാൾ നാട് ആവശ്യപ്പെടുന്നത് സർഗാത്മകമായ പ്രതിരോധമാണെന്ന് സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ. കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതാവുമ്പോൾ യുവജനങ്ങൾ തീവ്രവാദനിലപാടുകളിലേക്ക് നീങ്ങും. അതിനാൽ സംവാദങ്ങൾ ശക്തമാക്കണം. മറ്റുള്ളവരുടെ ശരികളെ അംഗീകരിക്കാനും ഫാഷിസ്റ്റുകളുടെ ശരികൾ തള്ളിക്കളയാനുമാവണമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണ കോളജ് പ്രിൻസിപ്പൽ ഡോ. ജയപ്രസാദ് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലർ പി. മോഹൻ, സംസ്ഥാന യുവജനകമീഷൻ അംഗം കെ.വി. രാജേഷ്, പ്രഫ. സി.എൽ. ജോഷി, ഫിനാൻസ് കമ്മിറ്റി അംഗം എം.എൻ. സത്യൻ, സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി മുഹമ്മദാലി ഷിഹാബ്, േപ്രാഗ്രം കമ്മിറ്റി ചെയർമാൻ ഡോ. പി.എസ്. വിജോയ്, സുധീർ ജി. കൊല്ലാറ, സർവകലാശാല യൂനിയൻ ചെയർപേഴ്സൻ പി. സുജ, േപ്രാഗ്രാം കമ്മിറ്റി കൺവീനർ വി.പി. ശരത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.