മണലായയിൽ വീട്ടിൽനിന്ന്​ മാനിനെ പിടികൂടി; ഗൃഹനാഥ അറസ്​റ്റിൽ

പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിലെ ആനമങ്ങാട് മണലായയിൽ സ്വകാര്യവ്യക്തിയുടെ വീട്ടിൽനിന്ന് മാനിനെ പിടികൂടി. വീട്ടുടമയുടെ ഭാര്യയെ അറസ്റ്റ് ചെയ്തു. മണലായ മങ്ങാടൻ പറമ്പത്ത് ശംസുവി​െൻറ വീട്ടിൽനിന്നാണ് 12 വയസ്സുള്ള പെൺമാനിനെ പിടികൂടിയത്. ഇയാളുടെ ഭാര്യ മുംതാസിനെ (40) വനംവകുപ്പ് അധികൃതർ വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കാളികാവ് ഫോറസ്റ്റ് േറഞ്ച് ഓഫിസർ റഈസ് തറമ്മലും സംഘവുമാണ് മാനിനെ പിടികൂടിയത്. റേഞ്ച് ഒാഫിസിൽ ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് വനം വകുപ്പ് അധികൃതർ പരിശോധനക്ക് എത്തുകയായിരുന്നു. പിടികൂടിയ മാനിനെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മുംതാസിനെ മഞ്ചേരി ഫോറസ്റ്റ് കോടതിയിൽ ഹാജരാക്കും. ഡെപ്യൂട്ടി േറഞ്ച് ഓഫിസർ എൻ. മോഹനൻ, റേഞ്ച് െഫ്ലയിങ് സ്ക്വാഡ് ഓഫിസർ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് ശംസുവി​െൻറ വീട് പരിശോധിക്കാനെത്തിയത്. -------------------------------------------------------------------- 'നായ്ക്കള്‍ അക്രമിച്ച മാനിന് സംരക്ഷണം നൽകുകയായിരുന്നു' പെരിന്തൽമണ്ണ: അലീഗഢ് മലപ്പുറം സ​െൻറര്‍ സ്ഥിതിചെയ്യുന്ന ചേലാമലക്ക് താഴ്വാരത്തുള്ള ത​െൻറ വീട്ടിലേക്ക് രണ്ടാഴ്ച മുമ്പ് രാത്രിയില്‍ തെരുവുനായ്ക്കള്‍ അക്രമിച്ച് ഓടിച്ച് കൊണ്ടുവന്ന മാനിന് സംരക്ഷണം നൽകുകയായിരുന്നെന്ന് മണലായ മങ്ങാടൻ പറമ്പത്ത് ശംസു പറയുന്നു. തെരുവ് നായ്ക്കളില്‍നിന്ന് വീട്ടിലെ വളര്‍ത്തുനായ്ക്കളാണ് മാനിനെ രക്ഷിച്ചത്. രാത്രി ശബ്ദം കേട്ട് ഉണര്‍ന്ന ജോലിക്കാരനാണ് അവശനിലയില്‍ കണ്ട മാനിന് ഭക്ഷണവും വെള്ളവും കൊടുത്ത് സംരക്ഷണം നല്‍കിയത്. ആരോഗ്യം വീണ്ടെടുത്ത മാന്‍ രണ്ടുദിവസത്തിന് ശേഷം വീട്ടില്‍നിന്ന് അപ്രത്യക്ഷമായി. എന്നാല്‍, ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും തിരിച്ചെത്തുകയുണ്ടായി. കൗതുകത്തോടെ ഭക്ഷണം നല്‍കിയതല്ലാതെ കൂട്ടിലടക്കുകയോ കെട്ടിയിടുകയോ ചെയ്തിട്ടില്ല. വന്യമൃഗങ്ങള്‍ വീടുകളിലെത്തിയാല്‍ ഉടനെ വനം വകുപ്പിനെ അറിയിക്കണമെന്ന് അറിയില്ലായിരുന്നു. വനം വകുപ്പ് അധികൃതര്‍ മാനിനെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോഴാണ് സംഭവത്തി​െൻറ ഗൗരവം മനസ്സിലാവുന്നതെന്നും ശംസു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.