സഫീറിെൻറ കൊലപാതകം, ഒരാളെക്കൂടി അറസ്​റ്റ് ചെയ്തു

മണ്ണാർക്കാട്: കുന്തിപ്പുഴയിലെ വരോടൻ വീട്ടിൽ സഫീറി​െൻറ കൊലപാതക കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാവാത്ത ഒരാളെയാണ് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കേസിലെ 13ാം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ നേരത്തേ പത്ത് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയായി കുന്തിപ്പുഴ തച്ചംകുന്നൻ വീട്ടിൽ അബ്ദുൽ ബഷീർ എന്ന പൊടി ബഷീർ (24), കോട്ടോപ്പാടം കച്ചേരിപ്പറമ്പ് മേലേപ്പീടിക വീട്ടിൽ മുഹമ്മദ് ഷാർജിൻ എന്ന റിച്ചു (20), മണ്ണാർക്കാട് എം.ഇ.എസ് കോളജിന് സമീപം താമസിക്കുന്ന മുളയങ്കായിൽ വീട്ടിൽ റാഷിദ് (24), ചോമേരി ഗാർഡൻ കോലോത്തൊടി വീട്ടിൽ മുഹമ്മദ് സുബ്ഹാൻ (20), കുന്തിപ്പുഴ പാണ്ടിക്കാട്ടിൽ വീട്ടിൽ പി. അജീഷ് എന്ന അപ്പുട്ടൻ (24), ഓട്ടോ ൈഡ്രവർ കുന്തിപ്പുഴ നമ്പിയംകുന്ന് കോടിയിൽ വീട്ടിൽ സൈഫ് അലി എന്ന സൈഫു (22), കച്ചേരിപ്പറമ്പ് മേലേപീടിയേക്കൽ സഫീർ എന്ന കൊച്ചു (28), കുന്തിപ്പുഴയിലെ നെല്ലിക്കവട്ടയിൽ മുഹമ്മദ് റഫീഖ് എന്ന റഫീഖ് (23), കുന്തിപ്പുഴ ബംഗ്ലാവ്പടിയിലെ പുല്ലത്ത് ഹാരിസ് (28), കുന്തിപ്പുഴ പുത്തൻവീട്ടിൽ മുഹമ്മദ് ഹബീബ് എന്ന ഹബീബ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ സൈഫ് അലി എന്ന സൈഫു (22), സഫീർ എന്ന കൊച്ചു (28), മുഹമ്മദ് റഫീഖ് എന്ന റഫീഖ് (23), ഹാരിസ് (28) എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഫെബ്രുവരി 25ന് രാത്രി ഒമ്പത് മണിയോടെ കോടതിപ്പടിയിലെ സഫീറി​െൻറ തുണിക്കടയിലാണ് കേസിനാസ്പദമായ സംഭവം. ഹർത്താൽ; ഏഴുപേരെക്കൂടി അറസ്റ്റ് ചെയ്തു മണ്ണാർക്കാട്: സോഷ്യൽ മീഡിയ ഹർത്താലുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് പൊലീസ് ആറുപേരെക്കൂടി അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 33 ആയി. തെങ്കര പറശ്ശേരി സ്വദേശികളായ മുഹമ്മദ് സാലിഹ് (20), സാലീം (25), ഹസീബ് (22), മുഹമ്മദ് അജ്മൽ (25), കുന്തിപ്പുഴ സ്വദേശി മുഹമ്മദ് ഷനൂബ് (26), പെരിമ്പടാരി സ്വദേശി നിയാസ് (22), പയ്യനെടം സ്വദേശി അബ്ദുൽ സാലിം (36) എന്നിവരെയാണ് വ്യാഴാഴ്ച മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ സംഭവവുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് പൊലീസ് 26 പേരെ അറസ്റ്റ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.