കഠ്​വ, ഉന്നാവ്: നിയമ നടപടി വേണമെന്ന്​ സെറ്റ്കോ പ്രതിനിധി സമ്മേളനം

പാലക്കാട്: കഠ്വ, ഉന്നാവ് സംഭവങ്ങളിൽ നീതി ഉറപ്പാക്കാൻ നിയമ നടപടിയുണ്ടാകണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് കോൺഫെഡറേഷൻ (സെറ്റ്കോ) ജില്ല പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ലഭിക്കേണ്ട കുടിശ്ശിക ക്ഷാമബത്ത ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനമുന്നയിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.ഇ.എ. സലാം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ജില്ല പ്രസിഡൻറ് ഹമീദ് കൊമ്പത്ത് അധ്യക്ഷത വഹിച്ചു. യു. ഹൈദ്രോസ്, മുഹമ്മദലി, കരീം പടുകുണ്ടിൽ, സിദ്ദീഖ് പാറോക്കോട്, ടി. സെയ്താലി, കെ.എം. റഷീദ്, പി. അക്ബറലി, പി.എം. നവാസ്, ഡോ. കെ. സൈദ് അബൂബക്കർ സിദ്ദീഖ്, പി. അബ്ദുൽ സലീം, കെ.എച്ച്. ഫഹദ്, വി.പി. ഉമ്മർ, കെ.എം. അമീർ ഷെരീഫ്, വി.പി. ഫാറൂഖ്, വി.ടി.എ. റസാഖ് എന്നിവർ സംസാരിച്ചു. സംഘടന സെഷൻ തൃത്താല നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.എം. അലി ഉദ്ഘാടനം ചെയ്തു. പി.പി.എ. നാസർ, അലി ഇക്ബാൽ, ടി. നാസർ, കെ. ഷറഫുദ്ദീൻ, പി. യൂസുഫ്, എം.എൻ. നൗഷാദ്, സഫുവാൻ നാട്ടുകൽ, എ. ഷിഹാബ്, റഷീദ് ചതുരാല, സി. ഖാലിദ് എന്നിവർ സംസാരിച്ചു. സെറ്റ്കോ ജില്ല ചെയർമാനായി ഹമീദ് കൊമ്പത്തിനേയും കൺവീനറായി പാറയിൽ മുഹമ്മദലിയെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: പ്രഫ. പി.എം. സലാഹുദ്ദീൻ, പി. കുഞ്ഞലവി, ടി.പി.എം. റഫീഖ്, പി.എം. നവാസ്, കെ.എം. അമീർ ഷെരീഫ് (വൈസ് ചെയർമാന്മാർ), പാറയിൽ മുഹമ്മദലി (കൺ.), സിദ്ദീഖ് പാറോക്കോട്, ഇ. റഷീദ്, അഷറഫ് പാലൂർ, എം.പി. സാദിഖ് (ജോ. കൺവീനർമാർ), ടി. സെയ്താലി (ട്രഷ.). ഇസ്‌ലാം സഹജീവിയെ സ്നേഹിക്കാൻ പഠിപ്പിച്ച ദർശനം -കെ. ശങ്കരനാരായണൻ പാലക്കാട്: മനുഷ്യത്വവും കാരുണ്യവും മുന്നോട്ടുവെക്കുന്ന ദർശനത്തി​െൻറ വക്താക്കൾക്ക് ക്രൂരത ചെയ്യാനാവില്ലെന്നും ഇസ്ലാം സഹജീവിയെ സ്നേഹിക്കാനും ആദരിക്കാനുമാണ് പഠിപ്പിക്കുന്നതെന്നും മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ. 'കാലം സാക്ഷി, മനുഷ്യൻ നഷ്ടത്തിലാണ്, ഹൃദയങ്ങളിലേക്കൊരു യാത്ര' തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രചാരണത്തി​െൻറ ഭാഗമായി ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'സാമൂഹിക ക്ഷേമം, ജീവിത മോക്ഷം, ഇസ്‌ലാം സമന്വയമാണ്' സംവാദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ല സെക്രട്ടറി നൗഷാദ് മുഹിയുദ്ദീൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാ അംഗം യൂസുഫ് ഉമരി വിഷയാവതരണം നടത്തി. ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ല പ്രസിഡൻറ് അബ്ദുൽ ഹക്കീം നദ്വി സംസാരിച്ചു. യുവ കവി സൂര്യാറാം കവിത ആലപിച്ചു. പ്രോഗ്രാം കൺവീനർ ദിൽഷാദ് അലി സ്വാഗതവും ഒറ്റപ്പാലം ഏരിയ പ്രസിഡൻറ് വി.പി. മുഹമ്മദാലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.