പരപ്പനങ്ങാടി ശാന്തം നിരോധനാജ്ഞ അനാവശ്യമെന്ന് ആക്ഷേപം

പരപ്പനങ്ങാടി:നവമാധ്യമങ്ങളിലൂടെ വിവിധ വാട്ട്സാപ്പ് കൂട്ടായ്മ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും നടക്കാത്ത പരപ്പനങ്ങാടി പോലീസ് സ്റ്റെഷന്‍ അതിര്‍ത്തിയില്‍ ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചത് പിന്‍വലിക്കണ മെന്ന ആവശ്യത്തിന് ശക്തിയേറി.ഹര്‍ത്താല്‍ ദിനത്തില്‍ ഉച്ചയോടെ തന്നെ പരപ്പനങ്ങാടി സാധാരണ നിലയിലേക്ക് തിരിച്ചു വന്നിരുന്നു.ഹര്‍ത്താലനുകൂളികലായ നാഥനില്ലാ പടയിലെ ചിലരെയും വഴിയാത്രക്കാരുമായ പതിമൂന്നു പേരെ പോലീസ് പിടികൂടുകയും കേസ്സെടുക്കുകയും ചെയ്തതോടെ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ സ്ഥലം വിട്ടിരുന്നു.ഇവിടെ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പികുകയും മാത്രമാണ് ഉണ്ടായത്.മറ്റിടങ്ങളിലെ പോലെ സംഘര്‍ഷാവസ്ഥ നിലവിലില്ലാത്ത പരപ്പനങ്ങാടിയില്‍ പോലീസ് നിയമം 78,79 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.സ്പെഷ്യല്‍ ബ്രാഞ്ച് പോലീസി‍​െൻറ റിപ്പോര്‍ട്ടി‍​െൻറ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് അറിയിപ്പ്.എന്നാല്‍ വാട്സാപ്പ് ഗ്രൂപ്പി‍​െൻറ ഹര്‍ത്താല്‍ സംബന്ധിച്ച വിവരങ്ങള്‍ മുന്‍കൂട്ടി അറിയാനും റിപ്പോര്‍ട്ട് നല്‍കാനും രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയതാണ് അക്രമം തടയാനാവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ പോലീസിനു കഴിയാതെ പോയതെന്നാണറിയുന്നത്‌. നിലവിലെ നിരോധനാജ്ഞ നാട്ടുകാരുടെ സാധാരണ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ് , അതെ സമയം ഹർത്താലിൽ പങ്കെടുത്തവരെ നേതാക്കൾ തള്ളിപ്പറഞതോടെ അപ്രഖ്യാപിത ഹർത്താലിൽ ആവേശം പൂണ്ടവർ തികഞ്ഞ അനിശ്ചിതത്വത്തിലാണ് .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.