'മണ്ണാർക്കാട് നഗരത്തിലെ റോഡ് വികസനം ഉടൻ തീർക്കണം'

മണ്ണാർക്കാട്: ടൗണിലെ റോഡ് വികസനം ഉടൻ തീർത്തില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂനിറ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുകൾ ഈ വിഷയത്തിൽ അനാസ്ഥ കാണിക്കാതെ ആവശ്യമായ സഹകരണം ചെയ്യണം. ബസ് സ്റ്റാൻഡിലെ മത്സ്യമാർക്കറ്റ് ഉടൻ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റാൻ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡൻറ് ബാസിത്ത് മുസ്ലിം, ജനറൽ സെക്രട്ടറി രമേഷ് പൂർണിമ, ജോൺസൺ, ഷമീർ, അബു റജ, വേണു വർണിത, ഡേവിസൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.