സമ്മർ ക്യാമ്പ്​ 20 മുതൽ

ഷൊർണൂർ: കവളപ്പാറ ആസ്ഥാനമായ 'ജീവഥ' ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള ഏഴാമത് സമ്മർ ക്യാമ്പ് ഏപ്രിൽ 20 മുതൽ 26 വരെ കവളപ്പാറ സ്കൂളിൽ നടക്കും. വൈകാരിക സാക്ഷരത, എനിയഗ്രാം, മൾട്ടിപ്പിൾ ഇൻറലിജൻസ്, സയൻസും ജീവിതവും തുടങ്ങിയ വിഷയങ്ങളിൽ അറിവ് പകരുകയാണ് ലക്ഷ്യം. നാല് മുതൽ 20 വയസ്സ് വരെയുള്ളവർക്കാണ് ക്യാമ്പ്. രക്ഷിതാക്കൾക്ക് പ്രത്യേക ക്ലാസ് നൽകും. ഫോട്ടോഗ്രഫി ക്ലാസ്, ക്രാഫ്റ്റ് ഡിസൈനിങ്, വിവിധ തരം കളികൾ എന്നിവക്ക് പുറമെ ഒരു ദിവസത്തെ ഉല്ലാസയാത്രയും ഉണ്ടാകും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ സംയുക്ത, ഹരീഷ്, ഉണ്ണി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.