കോയമ്പത്തൂരിലെ എസ്​.ബി.​െഎ എ.ടി.എമ്മിൽ അനധികൃത കാർഡ്​ സ്​കിമ്മറും കാമറയും

കോയമ്പത്തൂർ: നഗരത്തിലെ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ എ.ടി.എമ്മിൽ അനധികൃത കാർഡ് സ്കിമ്മറും കാമറയും പിടിപ്പിച്ചിരിക്കുന്നത് കണ്ടെത്തി. പ്രത്യേക സാഹചര്യത്തിൽ എ.ടി.എമ്മുകളിൽ പരിശോധന നടത്താനും ആവശ്യമായ മുൻകരുതൽ നടപടി കൈക്കൊള്ളാനും സിറ്റി പൊലീസ് ബാങ്കധികൃതരോട് ആവശ്യപ്പെട്ടു. എ.ടി.എമ്മുകളിൽ പണമെടുക്കുന്ന ഉപഭോക്താക്കളോട് കരുതിയിരിക്കാനും പൊലീസ് അഭ്യർഥിച്ചു. നഗരത്തിലെ തിരുച്ചി റോഡ് രാമനാഥപുരത്തെ എസ്.ബി.െഎയുടെ എ.ടി.എം കേന്ദ്രത്തിലാണ് കാർഡ് സ്കിമ്മറും മൈക്രോ കാമറയും അനധികൃതമായി പിടിപ്പിച്ചിരിക്കുന്നത്. െഎ.ടി ജീവനക്കാരനായ യുവാവ് പണമെടുക്കവെയാണ് കാർഡ് സ്കിമ്മർ സ്ലോട്ടിൽനിന്ന് പുറത്തുവന്നത്. സിറ്റി പൊലീസ് സൈബർക്രൈം വിഭാഗത്തിൽ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സംഘമെത്തി പരിശോധന നടത്തി. എ.ടി.എം യന്ത്രത്തിലെ കീപാഡിന് തൊട്ടുമുകളിലായാണ് മൈക്രോ കാമറ പിടിപ്പിച്ചിരുന്നത്. ഇതുവഴി എ.ടി.എം പിൻ നമ്പർ അടിക്കുേമ്പാൾ റെക്കോഡ് ചെയ്യാനാവും. സി.സി.ടി.വി കാമറ പരിശോധിച്ചപ്പോൾ രണ്ട് യുവാക്കൾ ഏപ്രിൽ അഞ്ചിന് ഉച്ചക്ക് 1.13ന് കാമറയും കാർഡ് സ്കിമ്മറും സ്ഥാപിക്കുന്നത് കണ്ടെത്തി. എസ്.ബി.െഎ റീജനൽ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മിക്ക ബാങ്കുകളും എ.ടി.എം ഒാപറേഷൻ സ്വകാര്യ ഏജൻസികളെയാണ് ഏൽപിച്ചിരിക്കുന്നത്. എ.ടി.എം യന്ത്രങ്ങൾ സ്ഥാപിക്കുന്നതും മെയിൻറനൻസും നടത്തുന്നത് സ്വകാര്യ സ്ഥാപനങ്ങളാണ്. പണം നിക്ഷേപിക്കുന്നത് മറ്റൊരു സ്വകാര്യ ഏജൻസിയായിരിക്കും. മിക്ക എ.ടി.എം കേന്ദ്രങ്ങളിലും കാവൽക്കാരുമില്ല. എ.ടി.എം യന്ത്രങ്ങളിൽ ആൻറി സ്കിമ്മിങ് ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന് ബാങ്കധികൃതരോട് പൊലീസ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.