വി.കെ കടവ് ജി.എം.എൽ.പി സ്കൂൾ കെട്ടിടം: ജനകീയസമരത്തിന് തുടക്കം

തൃത്താല: ഗ്രാമപഞ്ചായത്തിലെ വി.കെ കടവ് ജി.എം.എൽ.പി സ്കൂൾ പുതിയ കെട്ടിടത്തിന് പഞ്ചായത്തി​െൻറ അനുമതിക്ക് വേണ്ടിയുള്ള ജനകീയസമരത്തിന് തുടക്കം കുറിച്ചു. വി.ടി. ബൽറാം എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽനിന്ന് ഒരുകോടി 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നേരത്തേ അൽ അമീൻ ചാരിറ്റബിൾ ട്രസ്റ്റ് ജനങ്ങളിൽനിന്ന് പിരിച്ച 20 ലക്ഷം ഉപയോഗിച്ച് 20 സ​െൻറ് സ്ഥലം വാങ്ങിയിരുന്നു. ഇവിടെ ഗ്രാമപഞ്ചായത്തി​െൻറ അനുമതി ലഭിക്കുന്ന മുറക്ക് മാത്രമേ കെട്ടിടം നിർമിക്കാനാവൂ. അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടത്തിനായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടിരുന്നു. നിലവിലെ കെട്ടിടത്തിന് 73 വർഷം പഴക്കമുണ്ട്. അടിസ്ഥാന സൗകര്യമില്ലാത്തതും പുതിയ കെട്ടിടത്തി​െൻറ ആവശ്യകത എടുത്തുകാട്ടിയിരുന്നു. അതേസമയം, കെട്ടിടം നിർമിക്കാൻ തെരഞ്ഞെടുത്തത് വയൽ നികത്തിയ ഭൂമിയാെണന്നതാണ് പഞ്ചായത്തി​െൻറ അനുമതിക്ക് വിലങ്ങാവുന്നതെന്ന് പറയപ്പെടുന്നു. പ്രവൃത്തി ഉടൻ തുടങ്ങിയിെല്ലങ്കിൽ ഫണ്ട് ലാപ്സാവുമെന്നതിനാലാണ് സമരത്തിന് മുന്നിട്ടിറങ്ങുന്നത്. നാട്ടുകാരും രക്ഷിതാക്കളും മറ്റുമാണ് ജനകീയ സമരത്തിന് രംഗത്തുള്ളത്. 25ന് വി.കെ കടവിൽ സമരവിളംബരം നടക്കും. ഇതി​െൻറ ഭാഗമായി നടന്ന യോഗം വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. ഹിളർ അധ്യക്ഷത വഹിച്ചു. കെ.വി. മരക്കാർ, എം.സി. സത്യൻ, പി.വി. മുഹമ്മദലി, കെ.ടി. രാമചന്ദ്രൻ, പത്തിൽ അലി, സോഫിയ ഹംസ, പ്രിയ തുടങ്ങിയവർ സംസാരിച്ചു. ചിത്രം വി.കെ കടവിൽ ചേർന്ന സമര ആലോചനയോഗം വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.