പട്ടാമ്പി: ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. ഷാഹിദിനെ ഗുരുതുര അച്ചടക്ക ലംഘനത്തിന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പാർട്ടിയിൽനിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കശ്മീരിലെ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി വെള്ളിയാഴ്ച രാത്രി നടത്തിയ പ്രകടനത്തിൽ തള്ളിക്കയറി അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്നും പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കട്ടയൻ ഹക്കീമിനെ മേലെ പട്ടാമ്പിയിൽ ആക്രമിച്ച് പരിക്കേൽപിച്ചെന്നുമുള്ള പ്രാദേശിക നേതൃത്വത്തിെൻറ പരാതിയിലാണ് നടപടി. ഇതു സംബന്ധിച്ച് ഡി.സി.സി ഭാരവാഹികളും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുമാണ് കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകിയത്. മരവടിയും മാരകായുധങ്ങളുമായി തന്നെ ആക്രമിച്ചെന്ന ഹക്കീമിെൻറ പരാതിയിൽ ഷാഹിദ് ഉൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പട്ടാമ്പിയിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി. ജാക്സനെ ചുമതലപ്പെടുത്തിയതായും സസ്പെൻഡ് ചെയ്തുള്ള വാർത്തകുറിപ്പിൽ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.