ഹർത്താൽ അക്രമം: ഉന്നതതല അന്വേഷണം വേണം ^കുമ്മനം

ഹർത്താൽ അക്രമം: ഉന്നതതല അന്വേഷണം വേണം -കുമ്മനം താനൂർ: തിങ്കളാഴ്ച നടന്ന ഹർത്താലി​െൻറ മറവിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ നടന്ന ആക്രമണം ഡി.ജി.പി തലത്തിലുള്ള ഉദ്യോഗസ്ഥ​െൻറ നേതൃത്വത്തിൽ പ്രേത്യക സംഘം അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ഹർത്താൽ ദിനത്തിൽ താനൂരിൽ ആക്രമിക്കപ്പെട്ട സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അടഞ്ഞുകിടന്ന കടകളാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. സംസ്ഥാന സർക്കാറിനും പൊലീസിനും അറിവുണ്ടായിരുന്നിട്ടും കൈയുംകെട്ടി നിന്നതി​െൻറ ഫലമാണ് അക്രമം. രണ്ടുദിവസം മുമ്പുതന്നെ ആസൂത്രണം നടന്നു. അറസ്റ്റിലായവർക്കെതിരെ തീവ്രവാദവിരുദ്ധ നിയമപ്രകാരം കേസെടുക്കണം. കശ്മീരിലുണ്ടായ സംഭവത്തോടുള്ള പ്രതികരണമായി ഹർത്താലിനെ കാണാനാകില്ല. ഇരയായവർക്ക് സർക്കാർ ധനസഹായം നൽകണം. അക്രമികൾക്ക് പിന്തുണ നൽകിയത് കോൺഗ്രസും സി.പി.എമ്മുമാണെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ കെ. ജനചന്ദ്രൻ മാസ്റ്റർ, കെ. രാമചന്ദ്രൻ, രവി തേലത്ത്, കെ. നാരായണൻ മാസ്റ്റർ, ഹിന്ദു ഐക്യവേദി നേതാക്കളായ പി.വി. മുരളീധരൻ, ടി.വി. രാമൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.