മദ്റസ പഠനം മുടങ്ങിയ വിദ്യാർഥികൾക്കായി വനിത കമീഷൻ ഇടപെടൽ

രക്ഷിതാക്കൾ പിണക്കത്തിലായതോടെയാണിത് തിരൂർ: രക്ഷിതാക്കൾ തമ്മിലുള്ള തർക്കത്തെതുടർന്ന് വിദ്യാർഥികളുടെ മദ്റസ പഠനം മുടങ്ങിയതിനെതിരെ വനിത കമീഷൻ ഇടപെടൽ. നടുവട്ടം മാണിയങ്കാട് സ്വദേശിനി നൽകിയ പരാതിയിൽ പഠനത്തിന് സൗകര്യം ഒരുക്കാൻ കമീഷൻ മദ്റസ കമ്മിറ്റിക്ക് നിർദേശം നൽകി. ഹൈകോടതി വിധിയുടെ ബലത്തിൽ ഭർത്താവി‍​െൻറ വീട്ടിൽ താമസിക്കുകയാണ് മാതാവ്. നിയമപരമായി ബന്ധം വേർപ്പെടുത്തിയിട്ടില്ലെന്നതിനാൽ വീട്ടിൽ നിന്ന് ഇറക്കിവിടുന്നതിനെതിരെയായിരുന്നു ഇവർ ഹൈകോടതിയെ സമീപിച്ചത്. 10ഉം എട്ടും വയസുള്ള മക്കളെ മദ്റസയിൽ ചേർത്തുന്നതിന് കമ്മിറ്റിയെ ബന്ധപ്പെട്ടപ്പോൾ പിതാവി‍​െൻറ അനുമതിയില്ലാതെ പ്രവേശനം നൽകില്ലെന്ന് പറഞ്ഞ് പഠനത്തിന് അവസരം നിഷേധിക്കുന്നതായാണ് പരാതി. മദ്റസ പഠനത്തിന് കൂടി സൗകര്യമുള്ള അൺ എയ്ഡഡ് സ്കൂളുകളിൽ കുട്ടികളെ ചേർക്കാനാണ് കമ്മിറ്റിക്കാർ ആവശ്യപ്പെടുന്നതെന്ന് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടി. കമീഷൻ ആവശ്യപ്പെട്ടതനുസരിച്ച് കമ്മിറ്റി സെക്രട്ടറി ചൊവ്വാഴ്ച തിരൂരിൽ നടന്ന സിറ്റിങിൽ ഹാജരായി. പിതാവി‍​െൻറ എതിർപ്പ് നിലനിൽക്കുന്നതിനാൽ പ്രവേശനത്തിന് തടസ്സമുണ്ടെന്നായിരുന്നു കമ്മിറ്റി നിലപാട്. എന്നാൽ, രക്ഷിതാക്കൾ തമ്മിലുള്ള തർക്കം കുട്ടികളുടെ പഠനത്തിന് തടസ്സമാകരുതെന്ന് കമീഷൻ അംഗം ഇ.എം. രാധ പറഞ്ഞു. അതോടെ ജനറൽ ബോഡിയുടെ അനുമതി തേടണമെന്നായി കമ്മിറ്റി. തുടർന്ന് പ്രവേശനത്തിനുള്ള നടപടി സ്വീകരിച്ച് അറിയിക്കാൻ നിർദേശം നൽകി പരാതി മാറ്റിവെച്ചു. കുട്ടിയുടെ പിതാവിന് വേണ്ടി പിതൃസഹോദരനും ഹാജരായിരുന്നു. അടുത്ത സിറ്റിങിൽ പിതാവ് ഹാജരാകണമെന്ന് കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയിലെ സിറ്റിങിൽ 78 പരാതികൾ പരിഗണിച്ചു. 27 കേസുകൾ തീർപ്പായി. എട്ട് പരാതികളിൽ പൊലീസിനോട് റിപ്പോർട്ട് തേടി. വനിത കമീഷൻ എസ്.ഐ എൽ. രമ, അഭിഭാഷകരായ രാഗേഷ്, ഷാൻസി, നന്ദകുമാർ, ബീന എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.