ഹർത്താൽ: ​മലപ്പുറം ജില്ലയിൽ വ്യാപക തിരച്ചിൽ; 250ഒാളം പേർ അറസ്​റ്റിൽ

മലപ്പുറം: സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ ശക്തമായ നടപടിയുമായി പൊലീസ്. ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അറസ്റ്റ് ചെയ്യപ്പെട്ടത് 250ഒാളം പേരാണ്. 80 പേരെ റിമാൻഡ് ചെയ്തു. അറസ്റ്റിലായവരുടെ ഫോണുകൾ പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത് വിട്ടവരോടും ജാമ്യം ലഭിച്ചവരോടും ഫോണുമായി ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവയിലുള്ള വാട്സ്ആപ് സന്ദേശങ്ങളും മറ്റും സൈബർ സെൽ പരിശോധിക്കും. പൊലീസുകാരെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തവർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ദേബേഷ് കുമാർ ബെഹ്റ അറിയിച്ചു. താനൂരിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്, ആളെക്കൂട്ടാൻ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. എടക്കര, പൊന്നാനി, താനൂർ, മഞ്ചേരി എന്നിവിടങ്ങളിൽ പൊലീസുകാർക്കെതിരെ അക്രമം നടത്തിയ കൂടുതൽ പേരെ കെണ്ടത്താൻ ചൊവ്വാഴ്ച വ്യാപക തിരച്ചിൽ നടത്തി. തിങ്കളാഴ്ചതന്നെ വിവിധ സ്ഥലങ്ങളിലായി നൂറോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച നടത്തിയ തിരച്ചിലിനൊടുവിലാണ് 150ഒാളം പേർകൂടി പിടിയിലായത്. ഏതാനും വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പൊലീസി​െൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ജാമ്യമില്ല വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലാണ് 80പേർ റിമാൻഡിലായത്. മലപ്പുറം സബ്ഡിവിഷനിൽ മാത്രം 34 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പത്തെണ്ണം ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ്. മഞ്ചേരിയിൽ പത്തും അരീക്കോട്ട് എട്ടും പേർ റിമാൻഡിലായി. വേങ്ങര സ്റ്റേഷൻ പരിധിയിൽ കെ.എസ്.ആർ.ടി.സി ബസ് തകർത്തതിന് ഏഴ് പേരെ പിടികൂടി. കൊണ്ടോട്ടി -പത്ത്, മലപ്പുറം -ഏഴ്, തിരൂരങ്ങാടി -മൂന്ന്, തേഞ്ഞിപ്പലം -12, എടക്കര-12 എന്നിങ്ങനെയാണ് മറ്റ് സ്റ്റേഷനുകളിൽ അറസ്റ്റിലായവരുടെ എണ്ണം. തിരൂരിൽ 68 പേർ പിടിയിലായി. ഇവരിൽ 40 പേർ റിമാൻഡിലാണ്. താനൂരിൽ അറസ്റ്റിലായ എട്ട് േപരെ റിമാൻഡ് ചെയ്തു. പരപ്പനങ്ങാടിയിൽ 12 പേരെ അറസ്റ്റ് ചെയ്തു. ചങ്ങരംകുളം, പൊന്നാനി, കുറ്റിപ്പുറം, കാടാമ്പുഴ, വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലും അറസ്റ്റുണ്ട്. സംഘർഷത്തി​െൻറ വിഡിേയാ പരിശോധിച്ച് അക്രമിസംഘത്തിലെ മുഴുവൻ പേരെയും പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സംഘർഷത്തെത്തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച തിരൂർ, താനൂർ, പരപ്പനങ്ങാടി സ്റ്റേഷൻ പരിധികളിൽ സ്ഥിതി ശാന്തമാണ്. താനൂർ മേഖലയിൽ സംഘർഷം തടയാൻ സായുധ കാവൽ ഏർപ്പെടുത്തി. തീരമേഖലയിൽ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിരീക്ഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.