ഹർത്താൽ മറവിൽ തീവ്രവാദ സംഘടനകൾ അഴിഞ്ഞാടി -ആര്യാടൻ നിലമ്പൂർ: തിങ്കളാഴ്ച നടന്ന ഹർത്താലിെൻറ മറവിൽ വർഗീയ തീവ്രവാദ സംഘടനകൾ അഴിഞ്ഞാടിയെന്ന് കോൺഗ്രസ് നേതാവ് ആര‍്യാടൻ മുഹമ്മദ്. യുവാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ജനകീയ ഹർത്താൽ നടത്തിയതെന്നും അദ്ദേഹം നിലമ്പൂരിൽ മാധ‍്യമപ്രവർത്തകരോട് പറഞ്ഞു. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി സംഘടനകളാണ് പിന്നിൽ പ്രവർത്തിച്ചത്. കശ്മീരിലുണ്ടായ ദാരുണസംഭവത്തെ മതപരമായിത്തന്നെ നേരിടുന്ന രീതിയിലായിരുന്നു ആസൂത്രണം. പിന്നാക്ക-ദലിത് വിഭാഗങ്ങൾ അടുത്തിടെ നടത്തിയ ഹർത്താൽ നേരിടാൻ മുൻകരുതലെടുത്ത സർക്കാർ ജനകീയ ഹർത്താലിൽ ഈ മുൻകരുതൽ സ്വീകരിച്ചില്ല. ഇൻറലിജൻസിെൻറ പൂർണ പരാജയമാണിതെന്നും ആര‍്യാടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.