കുമരംപുത്തൂർ സി.എച്ച്.സിയിൽ ചികിത്സ മുടങ്ങിയില്ല

വൈകീട്ട് ഒ.പിയും പ്രവർത്തിച്ചു മണ്ണാർക്കാട്: സംസ്ഥാനത്ത് ഒട്ടാകെ സർക്കാർ ഡോക്ടർമാരുടെ സമരത്തിന് പ്രധാന ഹേതുവായ കുമരംപുത്തൂർ സി.എച്ച്.സിയിൽ ചികിത്സയും വൈകുന്നേരത്തെ ഒ.പിയും മുടക്കമില്ലാതെ ശനിയാഴ്ച നടന്നു. ശനിയാഴ്ച മുതൽ അഡ്മിഷൻ നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ, സമരത്തിന് കാരണമായി മാറിയ കുമരംപുത്തൂർ സി.എച്ച്.സിയിൽ അടിയന്തരമായി എൻ.ആർ.എച്ച്.എമ്മിൽനിന്ന് കരാർ അടിസ്ഥാനത്തിൽ രണ്ട് ഡോക്ടർമാെര നിയമിച്ച് രോഗികൾക്കുള്ള സേവനം പുനരാരംഭിച്ചു. ശനിയാഴ്ച വീണ്ടും ആരോഗ്യവകുപ്പ് ജില്ല പ്രോജക്ട് മാനേജർ ഡോ. റജ്ന കുമരംപുത്തൂർ സി.എച്ച്.സി സന്ദർശിച്ചു. പഞ്ചായത്തി​െൻറ അഭ്യർഥന പ്രകാരമാണ് ഡോക്ടർമാരെ അനുവദിച്ചത്. ശനിയാഴ്ച നൂറോളം രോഗികളാണ് ചികിത്സക്ക് എത്തിയത്. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹുസൈൻ കോളശ്ശേരി പറഞ്ഞു. സമരം രണ്ടുദിവസം പിന്നിട്ടതോടെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയുൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ എത്തിയ രോഗികൾ ബുദ്ധിമുട്ടി. വേനൽ മഴകൂടി ആരംഭിച്ചതോടെ കാലാവസ്ഥ മാറ്റംമൂലം പകർച്ചവ്യാധികൾ പടരാൻ തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.