ടീൻഇന്ത്യ കൗമാര സമ്മേളനത്തിന്​ ഇന്ന്​ തുടക്കം

മലപ്പുറം: കൗമാരക്കാരുടെ സംഘടനയായ ടീൻഇന്ത്യയുടെ സംസ്ഥാന സമ്മേളനത്തിന് ഞായറാഴ്ച മലപ്പുറത്ത് തുടക്കമാകും. തിങ്കളാഴ്ച വൈകീട്ട് കലാപരിപാടികളോടെ അവസാനിക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് വിദ്യാനഗർ പബ്ലിക് സ്കൂളിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ പെങ്കടുക്കും. മുഖ്യരക്ഷാധികാരി എം.െഎ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് എ. റഹ്മത്തുനിസ, ജി.െഎ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹ്മദ് എന്നിവർ പെങ്കടുക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഘോഷയാത്ര ആരംഭിക്കും. നാലിന് മലപ്പുറം േകാട്ടകുന്നിൽ പൊതുസമ്മേളനം എസ്.എസ്. ഹുസൈനി ഉദ്ഘാടനം ചെയ്യും. മജിഷ്യൻ ഗോപിനാഥ് മുതുകാട്, കലക്ടർ അമിത്മീണ എന്നിവർ പെങ്കടുക്കും. കലാസന്ധ്യയോടെ പരിപാടി അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.