മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം ^റാവുത്തർ ഫെഡറേഷൻ

മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം -റാവുത്തർ ഫെഡറേഷൻ പാലക്കാട്: വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് പിഞ്ചുകുഞ്ഞുങ്ങളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്ത് കൊല്ലുന്ന ഫാഷിസ്റ്റ് ശക്തികളുടെ കൈപ്പിടിയിലാണ് രാജ്യമെന്ന് റാവുത്തർ ഫെഡറേഷൻ. പൗരൻമാർക്ക് തുല്യനീതി ഉറപ്പ് നൽകുന്ന ഭരണഘടനയെ വെല്ലുവിളിക്കുന്ന ശക്തികൾക്കെതിരെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് റാവുത്തർ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ അഭ്യർഥിച്ചു. അഞ്ചാമത് സംസ്ഥാന സമ്മേളനം മേയ് അഞ്ച്, ആറ് തീയതികളിൽ പത്തനംതിട്ടയിലെ പന്തളത്ത് നടത്താൻ തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് പെരുവന്താനം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ റിപ്പോർട്ടും പ്രമേയങ്ങളും അവതരിപ്പിച്ചു. എസ്. മീരാസാഹിബ്, എ. കാജാഹുസൈൻ, കെ.എസ്. അലി അക്ബർ, ഇ. അബ്ദുൽ അസീസ്, കെ.വി. സെയ്ത് മുഹമ്മദ്, എൻ. സുബൈർ, എം. ഹബീബ് റാൻ, അഡ്വ. മുജീബ് റാൻ, അബുൽ ഫത്താഹ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മാർച്ച് ഫോർ സയൻസ് സംഘടിപ്പിച്ചു പാലക്കാട്: ശാസ്ത്രത്തെയും ശാസ്ത്രീയ മനോഭാവത്തെയും രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി സാർവ ദേശീയ ശാസ്ത്രസമൂഹം ആഹ്വാനം ചെയ്ത മാർച്ച് ഫോർ സയൻസ് പാലക്കാട് നടന്നു. േബ്രക് ത്രൂ സയൻസ് സൊസൈറ്റി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കേരള യുക്തിവാദിസംഘം, ഹ്യൂമനിസ്റ്റ് കൾചറൽ ഫോറം എന്നീ സംഘടനകളുൾപ്പെടുന്ന സംഘാടക സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഗവ. വിക്ടോറിയ കോളജിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് സ്റ്റേഡിയം ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ശാസ്ത്രാധ്യാപകരും വിദ്യാർഥികളും ശാസ്ത്ര സ്നേഹികളുമായ നൂറിലധികം ആളുകൾ പങ്കെടുത്തു. കേരള യുക്തിവാദിസംഘം സംസ്ഥാന സെക്രട്ടറി കെ.പി. ശബരി ഗിരീഷ് ഉദ്ഘാടനം ചെയ്തു. ബ്രേക് ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. പി.എസ്. ബാബു, പ്രഫ. വി. വിജയകുമാർ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതാവ് അജില ടീച്ചർ, എസ്. രാമകൃഷ്ണൻ, ടി. രാധാകൃഷ്ണൻ, കെ.എം. ബീവി എന്നിവർ മാർച്ചിനെ അഭിസംബോധനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.