ഭൂസമരം ശക്തമാക്കും ^ഗീതാനന്ദൻ

ഭൂസമരം ശക്തമാക്കും -ഗീതാനന്ദൻ പാലക്കാട്: സുപ്രീംകോടതി ദുർബലപ്പെടുത്തിയ എസ്.സി, എസ്.ടി അതിക്രമം തടയൽ നിയമം സംരക്ഷിക്കാനും ക്രമരഹിതരായ ദലിത്-ആദിവാസി ഇതര ഭൂരഹിതർക്ക് ഭൂമി ലഭിക്കാനും പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് ഭൂ അധികാര സംരക്ഷണസമിതി സംസ്ഥാന ജനറൽ കൺവീനർ എം. ഗീതാനന്ദൻ. പാലക്കാട് ജില്ല എസ്.സി-എസ്.ടി കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ നടന്ന ഡോ. ബി.ആർ. അംബേദ്കറുടെ 127ാം ജന്മവാർഷിക ദിനാഘോഷത്തി‍​െൻറ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് രാജ്ഞി കൈവശം വെക്കുന്ന ഹാരിസൺ എസ്റ്റേറ്റ് ഉൾപ്പെടെ അഞ്ച് ലക്ഷത്തിലധികം ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള രാജമാണിക്യം കമ്മിറ്റിയുടെ റിപ്പോർട്ട് മരവിപ്പിച്ച കേരള ഹൈകോടതിയുടെ തിരുമാനത്തി‍​െൻറ പശ്ചാത്തലത്തിലാണ് സമരം ശക്തിപ്പെടുത്തുന്നത്. ജിഗ്നേഷ് മെവാനി അടക്കമുള്ള ദലിത് നേതാക്കളുടെ സാന്നിധ്യത്തിൽ 24ന് തിരുവനന്തപുരത്ത് നടക്കുന്ന നേതൃസമ്മേളനം ഇക്കാര്യം ചർച്ച ചെയ്യും. പാലക്കാട് ജില്ലയിൽ ദലിത് പെൺകുട്ടികളുടെ കൊലപാതക പരമ്പരകളും പൊലീസ് ഭീകരതയെ തുടർന്ന് ദലിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവവും ഇടപെടൽ അനിവാര്യമാക്കുന്നുണ്ട്. മണ്ണാർക്കാട് താലൂക്കിൽ ലഭ്യമായ ഭൂമിയും അട്ടപ്പാടിയിലെ വട്ടലക്കി ഫാം ഭൂമി ഉൾപ്പെടെ 10,000 ഏക്കറോളം ഭൂമി കൈവശമിരുന്നിട്ടും പതിച്ചുനൽകാത്തത് നിയമവിരുദ്ധമാണ്. പാലക്കാട് ജില്ല കോഓഡിനേഷൻ കമ്മിറ്റി ഇതിനായി പ്രക്ഷോഭം ആരംഭിക്കും. കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ. മായാണ്ടി അധ്യക്ഷത വഹിച്ചു. രാജൻ പുലിക്കോട്, കെ. വാസുദേവൻ, എൻ. ഗോവിന്ദൻ, സുബ്രഹ്മണ്യൻ, കെ. കുട്ടി, കൃഷ്ണൻ മലമ്പുഴ, കെ. രാമചന്ദ്രൻ, പി.പി. കനകദാസ്, എം.സി. വേലായുധൻ, പി. ചന്ദ്രൻ, കെ.വി. പ്രകാശൻ, രാധാകൃഷ്ണൻ വിത്തനശ്ശേരി, ആറുമുഖൻ, ചന്ദ്രൻ നെല്ലിപ്പാടം, പി.കെ. വേണു, ശാന്തി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.