ഹൃദയത്തി​െൻറ ഗുണങ്ങളെ തിരിച്ചുപിടിക്കണം ^ഡോ. കെ.എം. അനിൽ

ഹൃദയത്തി​െൻറ ഗുണങ്ങളെ തിരിച്ചുപിടിക്കണം -ഡോ. കെ.എം. അനിൽ കൊണ്ടോട്ടി: ഭൂമിയിൽ മനുഷ്യന് അതിജീവിക്കണമെങ്കിൽ ഹൃദയത്തി​െൻറ ഗുണങ്ങളെ തിരിച്ചുപിടിക്കേണ്ടതുണ്ടെന്ന് കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗം മേധാവി ഡോ. കെ.എം. അനിൽ. 'കാലം സാക്ഷി: മനുഷ്യൻ നഷ്ടത്തിലാണ് ഹൃദയങ്ങളിലേക്കുള്ള യാത്ര' ജമാഅത്തെ ഇസ്ലാമി സംസ്ഥാന കാമ്പയിനി​െൻറ ജില്ലതല പ്രഖ്യാപന സമ്മേളനം കൊണ്ടോട്ടി വൈദ്യർ മാപ്പിളകല അക്കാദമി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതിക സൗകര്യങ്ങൾ അത്യുന്നതിയിലെത്തിയ കാലത്തും മനുഷ്യന് നഷ്ടപ്പെട്ടുപോയ അടിസ്ഥാന ഗുണങ്ങളെ ഒാർമിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കാമ്പയിൻ പ്രഖ്യാപനം നിർവഹിച്ച ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഉപാധ്യക്ഷൻ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. സംസ്ഥാന ഉപാധ്യക്ഷൻ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, സലീം മമ്പാട് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് എം.സി.എ. നസീർ അധ്യക്ഷത വഹിച്ചു. തനിമ കലാസാഹിത്യവേദി ജില്ല കമ്മിറ്റി അംഗം നസ്റുല്ല വാഴക്കാട് കവിത ആലപിച്ചു. സി.എച്ച്. ബഷീർ സ്വാഗതവും കെ.സി. ഹസൻ നന്ദിയും പറഞ്ഞു. ഫോട്ടോ: mplkdy1: ജമാഅത്തെ ഇസ്ലാമി സംസ്ഥാന കാമ്പയിനി​െൻറ ജില്ലതല പ്രഖ്യാപന സമ്മേളനം കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗം മേധാവി ഡോ. കെ.എം. അനിൽ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.