മുസ്​ലിം ലീഗ് വാർഷികാഘോഷം

അരീക്കോട്: കീഴുപറമ്പ് കുനിയിൽ ഒമ്പതാം വാർഡ് മുസ് ലിം ലീഗ് കമ്മിറ്റി 70ാം വാർഷികാഘോഷം സംഘടിപ്പിച്ചു. കലാസാംസ്കാരിക പ്രവർത്തകൻ പാറമ്മൽ അഹമ്മദ്‌ കുട്ടിയെ ജില്ല യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.ടി. അശ്റഫ്‌ ആദരിച്ചു. വെള്ളരിപ്പാടം തീയറ്റേഴ്സിലൂടെ 'വിത്തും കൈക്കോട്ടും' എന്ന വെള്ളരി നാടകത്തി​െൻറ പുനരാവിഷ്കാരത്തിനാണ് ആദരവ്. തൈക്വാൻഡോ മത്സരത്തിൽ സംസ്ഥാന സ്വർണമെഡൽ ജേതാവ് പി. സലാഹുദ്ദീന് ഉപഹാരം നൽകി. കെ. നജീബ് അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി ഗഫൂർ കുറുമാടൻ, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ.പി. മുജീബ്, കെ.എ. നാസർ, എ.പി. ഹനീഫ, നജ്‌വ ഹനീന, വി.പി. നസീർ, പി.ടി. ഇസ്മായിൽ, വി.പി. ഫസീഹ് എന്നിവർ സംസാരിച്ചു. വി.പി. ഹുസൈൻ സ്വാഗതവും എം.വി. സലീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.