മലപ്പുറം: കുടുംബസ്വത്തായ സ്കൂളിെൻറ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിെൻറ കാര്യങ്ങൾ പറഞ്ഞുതീർക്കാനായി വിളിച്ചുവരുത്തി തന്നെയും കുടുംബത്തെയും ബന്ധുക്കൾ മർദിച്ചതായി എടയൂർ തിരുനാവായക്കലത്തിൽ ജംഷീദ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതുസംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. വളാഞ്ചേരി പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ അന്വേഷണമുണ്ടായില്ല. എതിർകക്ഷികൾക്ക് രാഷ്ട്രീയപരമായും സാമ്പത്തികമായും സ്വാധീനമുള്ളതിനാൽ പൊലീസിെൻറ ഭാഗത്തുനിന്ന് നീതി നിഷേധമുണ്ടായെന്നും ജംഷീദ് പറഞ്ഞു. സി.കെ. സുബൈദ, ആമിന ബക്കർ, പി.കെ. മുസ്തഫ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.