ഫണ്ടായില്ല; ഷൊർണൂർ വി.എച്ച്.എസ്.ഇ സ്​കൂളിന്​ കെട്ടിടം പണി തുടങ്ങാനായില്ല

ഷൊർണൂർ: 10 കോടി രൂപ ലഭിച്ചിട്ടും സാങ്കേതികത്വത്തിൽ കുരുങ്ങി കെട്ടിടം പണി തുടങ്ങാനാകുന്നില്ല. ഷൊർണൂർ ജി.വി.എച്ച്.എസ് സ്കൂൾ പ്രവർത്തിക്കുന്ന ഷൊർണൂർ ടെക്നിക്കൽ സ്കൂളിൽ സ്വന്തമായി വി.എച്ച്.എസ്.ഇക്ക് സ്ഥലമില്ലാത്തതാണ് പ്രശ്നം. സംസ്ഥാന സർക്കാർ പുതിയ കെട്ടിടത്തിനായി 10 കോടി രൂപ അനുവദിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും തുക വിനിയോഗിക്കാനുള്ള ഒരു നടപടിയും ആയിട്ടില്ല. സാങ്കേതിക വകുപ്പ് കെട്ടിടം പണിയാനുള്ള സ്ഥലം വിട്ടുനൽകാത്തതിനാൽ ലഭിച്ച തുക നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് സ്കൂളധികൃതരും വിദ്യാർഥികളും പി.ടി.എയും. ടെക്നിക്കൽ സ്കൂളിന് സ്വന്തമായി യഥേഷ്ടം സ്ഥലമുണ്ടെന്നിരിക്കെ സ്ഥലം വിട്ടുനൽകാത്തതിൽ ആക്ഷേപം ഉയരുന്നുമുണ്ട്. 1983ലാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സാങ്കേതിക വകുപ്പിന് കീഴിെല ഷൊർണൂർ ടെക്നിക്കൽ സ്കൂൾ കോമ്പൗണ്ടിലെ പഴയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. 1957ൽ പ്രവർത്തനമാരംഭിച്ച ടെക്നിക്കൽ സ്കൂളി​െൻറ നാല് പതിറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് വി.എച്ച്.എസ്.ഇ ക്ലാസുകൾ നടത്തുന്നത്. കഴിഞ്ഞ 33 വർഷമായി ഒരു അടച്ചുറപ്പും ഇല്ലാത്ത കെട്ടിടത്തിലാണ് പരീക്ഷയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ സ്ഥാവരജംഗമ വസ്തുക്കൾ സൂക്ഷിക്കുന്നതും. സീറ്റ് വർധിപ്പിച്ചതിനെ തുടർന്ന് കുട്ടികൾക്ക് ഇരുന്ന് പഠിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ക്ലാസ് മുറികളാണ്. വി.എച്ച്.എസ്.ഇ ഫിസിക്സ്, കെമിസ്ട്രി ലാബുകൾ ടെക്നിക്കൽ സ്കൂൾ ലാബുകളിലാണ് പ്രവർത്തിക്കുന്നത്. സ്കൂൾ കെട്ടിടത്തിൽ തന്നെയാണ് നഗരസഭയിൽനിന്ന് അനുവദിച്ചുകിട്ടിയ സ്മാർട്ട് റൂം സ്ഥലപരിമിതി മൂലം ക്രമീകരിച്ചത്. തന്മൂലം സ്മാർട്ട് റൂമും ലാബുകളും പൂർണമായി ഉപയോഗിക്കാനാകുന്നില്ല. മാത്രമല്ല, പൊതുപരീക്ഷ നടത്താനും ടെക്നിക്കൽ സ്കൂളി​െൻറ ക്ലാസ് മുറികൾ ഉപയോഗിക്കേണ്ടി വരുന്നു. പൊതുവിദ്യാലയങ്ങളെല്ലാം ഹൈടെക് സംവിധാനത്തിലേക്ക് മാറുമ്പോൾ കെട്ടിടമില്ലെന്ന ഒറ്റക്കാരണത്താൽ അടിസ്ഥാന സൗകര്യങ്ങൾ നഷ്ടപ്പെടുകയാണ്. കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, സിവിൽ കൺസ്ട്രക്ഷൻ ടെക്നോളജി എന്നീ കോഴ്സുകളാണ് ഇവിടെയുള്ളത്. ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടർ, സിവിൽ എന്നീ ലാബുകളും പ്രവർത്തിക്കുന്നു. caption ഷൊർണൂർ വി.എച്ച്.എസ്.ഇ ക്ലാസുകൾ പ്രവർത്തിക്കുന്ന ഷെഡുകളിലൊന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.