റോട്ടറി ക്ലബ്​ അവാർഡുദാനം 16ന്

ഒറ്റപ്പാലം: റോട്ടറി ക്ലബ് 33ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് 16ന് അവാർഡുദാനം സംഘടിപ്പിക്കും. വൈകീട്ട് ഏഴരക്ക് ചേരുന്ന ചടങ്ങിൽ ആംഗലേയ സാഹിത്യകാരി അനിത നായർ, മുൻ ഇന്ത്യൻ ബാസ്‌കറ്റ് ബാൾ ടീം ക്യാപ്റ്റനും രാജ്യാന്തര താരവുമായ പ്രസന്ന ജയശങ്കർ എന്നിവർക്ക് കെ.എസ്. നായർ മെമോറിയൽ റോട്ടറി വൊക്കേഷനൽ സർവിസ് അവാർഡുകൾ സമ്മാനിക്കും. 23 പേർക്ക് വീൽ ചെയറും രണ്ടുപേർക്ക് തയ്യൽ െമഷീനും ഉൾെപ്പടെ 24 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പാക്കും. റോട്ടറി ക്ലബ് നേതൃത്വത്തിൽ നടപ്പാക്കിയ ജലാമൃതം പദ്ധതിയുടെ ഭാഗമായി നവീകരണം പൂർത്തിയാക്കിയ താമരക്കുളവും കണ്ണിയംപുറം യു.പി സ്‌കൂളിൽ നടപ്പാക്കിയ കിണർ പുനരുജ്ജീവന പ്രവർത്തനങ്ങളും ഡിസ്ട്രിക്ട് ഗവർണർ സന്ദർശിച്ച് വിലയിരുത്തുമെന്നും ഭാരവാഹികളായ കെ. രാജ്മോഹൻ, അഡ്വ. പി. പ്രദീപ്, എം.ജി. കോമൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.