ഒറ്റപ്പാലത്ത്​ 'നിറവ്' ഉദ്‌ഘാടനം 16ന്

ഒറ്റപ്പാലം: പ്രാദേശിക കലാകാരന്മാർക്ക് വേദി ഒരുക്കുക എന്ന ലക്ഷ്യവുമായി 'നിറവ്' മലയാളം കലാ-കായിക സാംസ്‌കാരിക സമിതി എന്ന കൂട്ടായ്മ ഒറ്റപ്പാലത്ത് യാഥാർഥ്യമാകുന്നു. 16ന് വൈകീട്ട് നാലിന് നഗരസഭ ഓപൺ ഓഡിറ്റോറിയത്തിൽ സമിതിയുടെ ഉദ്‌ഘാടനം കോട്ടക്കൽ നന്ദകുമാരൻ നായർ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കലാഭവൻ മണിയുടെ സ്മരണക്കായി സമിതി ഏർപ്പെടുത്തിയ പുരസ്കാരം താങ്ങും തണലുമില്ലാതെ കഴിയുന്ന സദനം ലക്ഷ്മിക്കുട്ടി എന്ന കലാകാരിക്ക് സമ്മാനിക്കും. 'സെൽഫി ദുരന്തം' ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കും. അന്നേദിവസം രജിസ്റ്റർ ചെയ്യുന്ന പ്രാദേശിക കലാകാരന്മാരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കലാപ്രകടനത്തിന് വേദി ഒരുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സമിതി സെക്രട്ടറി കെ. ഷമീർ, സജി മംഗലം, ടി.ആർ. വിജയകൃഷ്ണൻ, ടി.കെ. രാജേഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.