വേങ്ങര: കാശ്മീരിൽ എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. അച്ചനമ്പലത്ത് പ്രകടനത്തിന് ഇ.കെ. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, കെ. കബീർ, പി. സത്താർ, പുള്ളാട്ട് സകരിയ, എൽ.വി. വാഹിദ്, ഫൈസല്‍ പി. ചേറൂർ, പി.ഇ. ഷറഫുദ്ദീൻ, പി. ഈസ എന്നിവര്‍ നേതൃത്വം നല്‍കി. വേങ്ങരയില്‍ നടന്ന പ്രകടനത്തിന് പി. അബ്ദുറഷീദ്, ഇ. ദേവൻ, എ.പി. അബൂബക്കർ, പി. അശ്റഫ്, കുഴിക്കാട്ടിൽ സലാം, കുട്ടിമോൻ, കെ.പി. കുഞ്ഞീച്ചി, നൗഫൽ മാളിയേക്കൽ, സി. മുഹമ്മദലി, എം.പി. ഹംസ എന്നിവർ നേതൃത്വം നൽകി. കുന്നുംപുറത്ത് നടന്ന പ്രകടനത്തിന് മണ്ഡലം പ്രസിഡൻറ് കെ.എം. അബ്ദുല്‍ ഹമീദ്, എ.പി. ബാവ, പി.കെ. അബ്ദുസമദ്, പി.കെ. അബ്ദുല്ല, പി.ഇ. നുവൈസ് എന്നിവര്‍ നേതൃത്വം നല്‍കി. വേങ്ങര: വേങ്ങര സെക്ടർ എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര ടൗണിൽ പ്രകടനം നടത്തി. ഗാന്ധിദാസ് പടിയിൽനിന്ന് ആരംഭിച്ച് ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. കെ.സി. മുഹ്യുദ്ദീൻ സഖാഫി, കെ. അബ്ദുറഹീം സഖാഫി, പി. ഇസ്മായീൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.