ദേശീയപാത വികസനം: കിടപ്പാടം നഷ്​ടപ്പെട്ട് രണ്ട്​ വിധവകൾ

തിരൂരങ്ങാടി: 'രണ്ട് മുറിയെങ്കിലും കിട്ടിയിരുന്നെങ്കിൽ തല ചായ്ക്കാമായിരുന്നു. എല്ലാം നഷ്ടപ്പെട്ട ഞങ്ങളിനി എവിടെപ്പോകും' വെളിമുക്ക് പടിക്കലിനടുത്ത് തെക്കേ പടിക്കൽ പരേതനായ ചേനാത്ത് മുഹമ്മദ്‌ കുട്ടിയുടെ ഭാര്യ ശരീഫയുടെ വാക്കുകളാണിത്. തൊട്ടടുത്ത് തന്നെയുള്ള മുഹമ്മദ്‌ കുട്ടിയുടെ സഹോദരൻ കോയയുടെ ഭാര്യ കുഞ്ഞാച്ചുമ്മയുടെ വീടും പൂർണമായും പാത കവരും. ആശ്രയിക്കാനാരുമില്ലാത്ത ഈ രണ്ടു വിധവകൾ വീടും സ്ഥലവും നഷ്ടപ്പെടുന്നതോടെ ഇനി എന്ത് ചെയ്യുമെന്നറിയാതെ നെട്ടോട്ടമാണ്. മൂന്നുവർഷം മുമ്പ് ഭർത്താവ് മുഹമ്മദ്‌ കുട്ടി ട്യൂമർ ബാധിച്ച്‌ മരിച്ചതോടെ ശരീഫയും രണ്ടുമക്കളും അനാഥമായി. മുഹമ്മദ്‌ കുട്ടി മരിച്ച് 40ാം ദിവസം മുഹമ്മദ്‌ കുട്ടിയുടെ സഹോദരൻ കോയയും ഹൃദയാഘാതം മൂലം മരിച്ചു. ഇതോടെ കുഞ്ഞാച്ചുമ്മയും ഏക മകളും തനിച്ചായി. ഇതി​െൻറ ആഘാതം മാറും മുമ്പാണ് ഇവരുടെ കിടപ്പാടവും നഷ്ടപ്പെടുമെന്ന വിവരമെത്തുന്നത്. ആദ്യ അലൈൻമ​െൻറിൽ കുഞ്ഞാച്ചുമ്മയുടെ വീടി​െൻറ മുറ്റവും വീടി​െൻറ ചെറിയഭാഗവും മാത്രമേ നഷ്ടപ്പെടുമായിരുന്നുള്ളൂ. എന്നാൽ, പുതിയ അലൈൻമ​െൻറിൽ രണ്ടുപേരുടെയും വീടും സ്ഥലവും പൂർണമായും നഷ്ടപ്പെടും. ഇതോടെ ഇരുവരും പെരുവഴിയിലേക്കിറങ്ങേണ്ട അവസ്ഥയാണ്. കുഞ്ഞാച്ചുമ്മയുടെ വീടിനോട് ചേർന്ന് സ്വകാര്യ വ്യക്തി സ്ഥാപിച്ച ഗോഡൗണി​െൻറ വാടകയായിരുന്നു ഇവരുടെ ഏക വരുമാനം. സർവേ പ്രകാരം ഗോഡൗണും പാത കവരും. അതോടെ വരുമാനവും നിലക്കും. ആകെയുള്ള 12 സ​െൻറ് ഭൂമിയിലാണ് ശരീഫയുടെ വീട്. ഗൾഫിൽ ഡ്രൈവറായിരുന്ന ഭർത്താവ് മുഹമ്മദ്‌ കുട്ടി 12 വർഷം മുമ്പ് പണികഴിച്ച ചെറിയ ടെറസ് വീടും സ്ഥലവും ചെറിയൊരു ഭാഗമൊഴിച്ച് എല്ലാം നഷ്ടപ്പെടും. സുമനസ്സുകളുടെ സഹായത്തോടെയാണ് ശരീഫയും രണ്ട് മക്കളും കഴിയുന്നത്. വീട് വിട്ട് എവിടെയും പോകില്ലെന്നാണ് ഇവർ പറയുന്നത്. ശരീഫയുടെ പിതാവി​െൻറ അരീത്തോടുള്ള ഭൂമിയും മറ്റും അലൈൻമ​െൻറിൽ ഉൾപ്പെടുന്നതിനാൽ ആ പ്രതീക്ഷയും അടഞ്ഞു. ജീവിക്കാൻ പോലും വകയില്ലാത്ത വിധവകളുള്ള വീടും സ്ഥലവും നഷ്ടപ്പെടുന്ന ആശങ്കയിലാണിപ്പോൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.