ദേശീയപാത വികസനം: അലൈൻമെൻറിലെ അപാകത പരിഹരിക്കണമെന്ന്​ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രമേയം

വെളിയങ്കോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവർക്ക് നിലവിലെ വിപണി വിലപ്രകാരം ന്യായമായ നഷ്ടപരിഹാരം സർക്കാർ ലഭ്യമാക്കണമെന്നും വെളിയങ്കോട് ഉൾപ്പെെടയുള്ള പ്രദേശങ്ങളിലെ അലൈൻമ​െൻറിലെ അപാകത പരിഹരിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രമേയം. വെള്ളിയാഴ്ച വിളിച്ചുചേർത്ത വെളിയങ്കോട് ഗ്രാമപഞ്ചായത്ത് അടിയന്തര ബോർഡ് യോഗത്തിൽ വൈസ് പ്രസിഡൻറ് കെ.കെ. ബീരാൻ കുട്ടിയാണ് പ്രമേയം അവതരിപ്പിച്ചത്. ഏകകണ്ഠമായി പാസായി. ഭൂമി ഏറ്റെടുക്കും മുമ്പ് നഷ്ടപരിഹാരത്തുക ഭൂവുടമകൾക്ക് നൽകുക, വീട് നഷ്ടപ്പെടുന്നവരിൽ അഞ്ച് സ​െൻറിൽ താഴെയുള്ളവർക്ക് പുതിയ വീട് നിർമിക്കുമ്പോൾ കെട്ടിട ചട്ടങ്ങളിൽ ഇളവുകൾ നൽകുക, വെളിയങ്കോട് അങ്ങാടിയിലെ തൊഴിൽ നഷ്ടപ്പെടുന്ന കച്ചവടക്കാരെ പുനരധിവസിപ്പിക്കുക, ഉമർ ഖാദി ജാറേത്താട് ചേർന്നതും പുരാധനവുമായ ഖബർസ്ഥാനുകൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമേയത്തെ പിന്തുണച്ച് പ്രസിഡൻറ് എം.കെ. പ്രേമജ സുധീർ, എം.കെ. ഇബ്രാഹിം, എ.കെ. ചന്ദ്രൻ, ഷാജിറ മനാഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.