മേലാറ്റൂർ: ചെമ്മാണിയോട് പി.കെ നഗർ ചലഞ്ച് ക്ലബ് സംഘടിപ്പിച്ച ഗ്രാമോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. കമലം ഉദ്ഘാടനം ചെയ്തു. ക്ലബിന് കളിസ്ഥലമായി 30 സെൻറ് സൗജന്യമായി നൽകിയ വിജയകുമാരി ടീച്ചറെ ദേശീയ സിനിമ അവാർഡ് ജേതാവ് ജയരാജ് ആദരിച്ചു. പി. ജെറീഷ് അധ്യക്ഷത വഹിച്ചു. കെ. രാജേഷ്, കെ.കെ. സിദ്ദീഖ്, കെ.വി. രുഗ്മിണി, എ. അജിത് പ്രസാദ്, ആകാശ് എസ്. മാധവൻ, കെ.വി. യൂസഫ് ഹാജി, ടി. സുനിൽ, പി. രാമചന്ദ്രൻ, പള്ളി കുഞ്ഞാപ്പ, പി. സുനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.