പാർലമെൻറ്​ മാർച്ചിൽ പ​െങ്കടുക്കുന്നവർക്ക്​ യാത്രയയപ്പ്​

മലപ്പുറം: വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന 'ഇന്ത്യ എല്ലാവരുടേതുമാണ്' കാമ്പയി​െൻറ ഭാഗമായി നടക്കുന്ന ഡൽഹി പാർലമ​െൻറ് മാർച്ചിൽ പെങ്കടുക്കുന്നവർക്ക് യാത്രയയപ്പ് നൽകി. ഫാഷിസ്റ്റുകൾ വധിച്ച കൊടിഞ്ഞി ഫൈസലി​െൻറ പിതാവിൽനിന്ന് പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.സി. ആയിശ പതാക ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. കൊടിഞ്ഞിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ ജില്ല പ്രസിഡൻറ് നാസർ കീഴപറമ്പ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മുനീബ് കാരക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് സെയ്തലവി കാട്ടേരി സ്വാഗതവും പഞ്ചായത്ത് പ്രസിഡൻറ് സമദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.