പാട്ടുകൂട്ടത്തിലേക്ക്​ എത്തിയ അംഗീകാരം ഇരട്ടിമധുരം പകർന്നു

ചെന്നൈ: പാട്ടുകാർ ഒരുമിച്ചിരിക്കുേമ്പാൾ കടന്നുവന്ന അംഗീകാരം ഗാനഗന്ധർവനിൽനിന്ന് ഇരട്ടിമധുരമായി ഒഴുകിപ്പരന്നു. ഇന്ത്യൻ സിംഗേഴ്സ് റൈറ്റ്സ് അസോസിയേഷ​െൻറ റോയൽറ്റി വിതരണ ഒരുക്കങ്ങൾക്ക് മണിക്കൂറുകൾ മുമ്പാണ് മികച്ച ഗായകനുള്ള ദേശീയ അവാർഡ് കൂട്ടായ്മയുടെ മുഖ്യ ശ്രദ്ധാകേന്ദ്രമായ യേശുദാസിെന തേടി എത്തിയത്. ഇരുപത്തിനാലുവർഷത്തെ ഇടവേളക്ക് ശേഷം കടന്നുവന്ന എട്ടാമത്തെ ദേശീയ അവാർഡ് പുതു-പഴയ തലമുറകളിലെ ഗായകർക്കൊപ്പം ദാസേട്ടൻ േകക്കുമുറിച്ച് ആേഘാഷിച്ചു. ''ദേശീയ അവാർഡ് അപ്രതീക്ഷിതമാണ്. നേട്ടത്തിൽ സന്തോഷമുണ്ട്. കഠിനാധ്വാനം ചെയ്താൽ അതി​െൻറ ഫലം ലഭിക്കും. പണത്തിനുപിന്നാലെയുള്ള അനാരോഗ്യകരമായ നെേട്ടാട്ടം ഒഴിവാക്കി, വിശ്രമമില്ലാതെ അധ്വാനിക്കാൻ യുവാക്കൾ തയാറാകണം. അവാർഡ് ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ പിന്നാലെ തേടിയെത്തും''-വിവരമറിഞ്ഞ് പ്രതികരണത്തിനെത്തിയ മാധ്യമപ്രവർത്തകരോട് യേശുദാസ് പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിൽ പാട്ട് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന റോയൽറ്റി വീതംവെക്കാനുള്ള ചടങ്ങാണ് വെള്ളിയാഴ്ച നിശ്ചയിച്ചിരുന്നത്. ഉച്ചക്ക് രണ്ടരയോടെ വേദിയിൽ ഗായകർ വന്നു തുടങ്ങി. മൂന്നരയോടെ നായകനെത്തിയപ്പോൾ സദസ്സ് കൈയടികളോടെ വരവേറ്റു. പി. സുശീല, എസ്.പി. ബാലസുബ്രഹ്മണ്യം, കെ.എസ്. ചിത്ര, വാണി ജയറാം മുതൽ യേശുദാസി​െൻറ മകൻ വിജയ്‌ വരെയുള്ളവർ സദസ്സിലുണ്ടായിരുന്നു. തുടർന്നു നടന്ന സമ്മേളനം യേശുദാസിനുള്ള അനുമോദനചടങ്ങായി മാറി. അസോസിയേഷൻ സ്വരൂപിച്ച 51 ലക്ഷം രൂപ ചടങ്ങിൽ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.