തൊടുപുഴ: കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചതടക്കം ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ കൃഷി അസിസ്റ്റൻറ് ഡയറക്ടർക്ക് സസ്‌പെൻഷൻ. അടിമാലി കൃഷി അസി. ഡയറക്ടര്‍ കെ.പി. വത്സലകുമാരിയെയാണ് കൃഷി വകുപ്പ് സെക്രട്ടറി അനില്‍ സേവ്യര്‍ സസ്‌പെൻഡ് ചെയ്തത്. അടിമാലി ഓഫിസില്‍ കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ജീവനക്കാരുടെ സ്വകാര്യ അക്കൗണ്ടില്‍ നിക്ഷേപിച്ചതടക്കം ക്രമക്കേട് കൃഷി വകുപ്പ് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കെ.പി. വത്സലകുമാരിയുടെ പേരിലെ ബാങ്ക് അക്കൗണ്ടിലേക്കും മറ്റ് ചില അക്കൗണ്ടുകളിലേക്കുമാണ് പണം എത്തിയത്. ക്രമക്കേട് സംബന്ധിച്ച് കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് സ്‌പെഷൽ വിജിലന്‍സ് സെല്‍ അന്വേഷണം നടത്തി പ്രഥമ റിപ്പോര്‍ട്ട് സമര്പ്പിച്ചതിെൻറ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.