പുരസ്​കാരം കൂലിപ്പട്ടാളക്കാർക്ക്​ സമർപ്പിക്കുന്നു ^ജയരാജ്

പുരസ്കാരം കൂലിപ്പട്ടാളക്കാർക്ക് സമർപ്പിക്കുന്നു -ജയരാജ് പെരിന്തൽമണ്ണ: യുദ്ധത്തി​െൻറ ഭീകരത വെടിയൊച്ചയില്ലാതെയും സ്ഫോടനങ്ങളില്ലാതെയും വിവരിക്കാൻ ശ്രമിച്ച ചിത്രത്തിന് അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മികച്ച സംവിധായകനുള്ള അവാർഡ് നേടിയ ജയരാജ്. പെരിന്തൽമണ്ണയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഭയാനകം' എഡിറ്റ് ചെയ്ത് പൂർണരൂപത്തിലാക്കി കണ്ടപ്പോൾതന്നെ അവാർഡ് പ്രതീക്ഷിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ കുട്ടനാട്ടിൽനിന്ന് 650ൽപരം കൂലിപ്പട്ടാളക്കാർ പങ്കെടുത്തിട്ടുണ്ട്. അവരെക്കുറിച്ച് ആർക്കുമറിയില്ല. ഈ അവാർഡ് അവർക്ക് സമർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചെമ്മാണിയോട് പി.കെ നഗർ പൗരാവലി ജയരാജിന് ഉപഹാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.