ഭയംനിറച്ച് നിശ്ശബ്​ദരാക്കാനുള്ള ഗൂഢനീക്കം ^കെ.പി.എ. മജീദ്​

ഭയംനിറച്ച് നിശ്ശബ്ദരാക്കാനുള്ള ഗൂഢനീക്കം -കെ.പി.എ. മജീദ് മലപ്പുറം: പിഞ്ചുകുട്ടികള്‍ കൂട്ടമാനഭംഗത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ കുറ്റക്കാരെ സംരക്ഷിക്കാനും ഇരകളെ ഭീഷണിപ്പെടുത്തി ആട്ടിയോടിക്കാനും പരാതിക്കാരെ മര്‍ദിച്ചുകൊലപ്പെടുത്താനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ് പ്രസ്താവിച്ചു. സാധാരണക്കാരില്‍ ഭയംനിറച്ച് നിശ്ശബ്ദരാക്കുകയെന്ന ഗൂഢനീക്കത്തി​െൻറ ഭാഗമാണ് സംഘ്പരിവാര്‍ നടത്തുന്ന ഇത്തരം ക്രൂരകൃത്യങ്ങള്‍. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും ജീവിതം അനുദിനം ദുസ്സഹമാവുകയാണ്. പാര്‍ശ്വവത്കരണ നീക്കങ്ങള്‍ക്കെതിരെ മുസ്ലിം ലീഗി​െൻറ നേതൃത്വത്തില്‍ ശനിയാഴ്ച പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ പ്രതിഷേധ പ്രകടനവും ബഹുജന സംഗമവും നടത്തുമെന്ന് കെ.പി.എ. മജീദ് അറിയിച്ചു. മുസ്ലിം യൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റി ശനിയാഴ്ച കോഴിക്കോട് പ്രതിഷേധ സംഗമം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.