നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം: മുന്‍ തീരുമാനത്തില്‍ മാറ്റമില്ല ^ പി.കെ. ഗുരുദാസന്‍

നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം: മുന്‍ തീരുമാനത്തില്‍ മാറ്റമില്ല - പി.കെ. ഗുരുദാസന്‍ കൊല്ലം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയെന്ന മുന്‍ തീരുമാനത്തില്‍ മാറ്റംവരുത്താനുള്ള ഒരു ശിപാര്‍ശയും നല്‍കിയിട്ടില്ലെന്ന് കുറഞ്ഞ വേതനം സംബന്ധിച്ച ഉപദേശക ബോര്‍ഡ് (മിനിമം വേജസ് അഡ്വൈസറി ബോര്‍ഡ്) ചെയര്‍മാനും മുന്‍ തൊഴില്‍ മന്ത്രിയുമായ പി.കെ. ഗുരുദാസന്‍. നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ചേര്‍ന്ന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗുരുദാസന്‍. നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയായിരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചതാണ്. അക്കാര്യത്തില്‍ ഒരു ആശങ്കക്കും അടിസ്ഥാനമില്ല. അതേസമയം മറ്റ് അലവന്‍സുകളും ആനുകൂല്യങ്ങളും സംബന്ധിച്ച ചർച്ചകള്‍കൂടി നടത്താനുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാന്‍ സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.