പാറ്റൂർ: അധിക ഭൂമി തിരിച്ചുപിടിക്കാനുള്ള ലോകായുക്​ത ഉത്തരവിന്​ സ്​റ്റേ

കൊച്ചി: തിരുവനന്തപുരം പാറ്റൂരിലെ വാട്ടർ അതോറിറ്റി ഭൂമി ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട 4.356 സ​െൻറ് സ്ഥലം തിരിച്ചുപിടിക്കണമെന്ന ലോകായുക്തയുടെ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. ലോകായുക്തയുടെ ഏപ്രിൽ പത്തിലെ ഉത്തരവ് ചോദ്യംചെയ്ത് സ്വകാര്യ ഫ്ലാറ്റ് നിർമാതാക്കളായ ആർടെക് റിയൽട്ടേഴ്സ് നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചി​െൻറ ഉത്തരവ്. പാറ്റൂരിൽ ഹരജിക്കാരുടെ ഫ്ലാറ്റ് നിർമാണത്തിനായി വാട്ടർ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈൻ മാറ്റിനൽകിയതുവഴി സർക്കാറിന് 16.635 സ​െൻറ് നഷ്ടമായെന്നാണ് കേസ്. ഇതിൽ 12.279 സ​െൻറ് നേരേത്ത ലോകായുക്തയുടെ ഉത്തരവ് പ്രകാരം കലക്ടർ ഏറ്റെടുത്തിരുന്നു. ബാക്കികൂടി ഏറ്റെടുക്കാനാണ് ലോകായുക്ത ഉത്തരവിട്ടത്. ഏറ്റെടുക്കാൻ ഉത്തരവിട്ട ഭൂമിയുടെ ഒരു ഭാഗത്തോട് ചേർന്നാണ് ഹരജിക്കാര​െൻറ ഫ്ലാറ്റ്. സ്ഥലം ഏറ്റെടുക്കുമ്പോൾ ഈ ഭാഗം പൊളിക്കേണ്ടിവരുമെന്നാണ് ഹരജിയിൽ പറയുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൺ തുടങ്ങിയവരെ കുറ്റവിമുക്തരാക്കി ഫെബ്രുവരിയിൽ ഹൈകോടതി ഉത്തരവുണ്ടായിരുന്നു. എന്നാൽ, സ്ഥലം കൈയേറിയ വിഷയത്തിൽ ലോകായുക്തക്ക് നടപടി തുടരാമെന്ന് വ്യക്തമാക്കിയിരുന്നു. നടപടികൾ തുടർന്ന ലോകായുക്ത അധിക ഭൂമി ഏറ്റെടുക്കാൻ ഉത്തരവിടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.