തഹ്ഫീളുൽ ഖുർആൻ കോളജ് ഉദ്ഘാടനം ചെയ്തു

പെരിന്തൽമണ്ണ: പെൺകുട്ടികൾക്ക് ഖുർആൻ മനഃപാഠമാക്കാനുള്ള അവസരങ്ങളൊരുക്കി നഫീസതുൽ മിസ്രിയ തഹ്ഫീളുൽ ഖുർആൻ കോളജ് തൂതയിൽ പ്രവർത്തനമാരംഭിച്ചു. തൂത മൻശഉൽ ഉലൂം മദ്റസയിൽ സംഘടിപ്പിച്ച കോളജ് ഉദ്ഘാടന സംഗമം ഒ.എം.എസ്. തങ്ങൾ മണ്ണാർമല ഉദ്ഘാടനം ചെയ്തു. തൂത മഹല്ല് ഖതീബ് ഹബ്ബത്തുല്ല ദാരിമി അധ്യക്ഷത വഹിച്ചു. ടി.സി. യൂസുഫ് മുസ്ലിയാർ ക്ലാസ് ഉദ്ഘാടനം ചെയ്തു. തൂത മഹല്ലിൽനിന്ന് ഖുർആൻ മനഃപാഠമാക്കിയ വിദ്യാർഥിളെ സംഗമത്തിൽ അനുമോദിച്ചു. കോളജ് പ്രിൻസിപ്പൽ അലി ഫൈസി തൂത, ശറഫുദ്ദീൻ തങ്ങൾ തൂത, മൂസ ബാഖവി മമ്പാട്, പി.പി. മുഹമ്മദ് മുസ്ലിയാർ, കുഞ്ഞീതു ഹാജി, ശീലത്ത് വീരാൻ കുട്ടി, അൻവർ റഹ്മാനി പാറൽ എന്നിവർ സംസാരിച്ചു. മിഅ്റാജ് പ്രമാണിച്ച് ഇന്ന് അവധി പെരിന്തൽമണ്ണ: 13 വർഷമായി പെരിന്തൽമണ്ണയിൽ എല്ലാ രണ്ടാം ശനിയാഴ്ചയും നടന്നുവരുന്ന പ്രതിമാസ ഇൻറലക്ച്വൽ മീറ്റും സി. ഹംസ സാഹിബി​െൻറ പ്രഭാഷണവും മിഅ്റാജ് നോമ്പ് പ്രമാണിച്ച് ശനിയാഴ്ച അവധിയായിരിക്കുമെന്ന് ജനറൽ കൺവീനർ (ഷക്കീർ ആലിക്കൽ) അറിയിച്ചു. സമരത്തിലേർപ്പെട്ട സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് തടയും -യൂത്ത് കോൺഗ്രസ് പെരിന്തൽമണ്ണ: അനിശ്ചിതകാല സമരത്തിലേർപ്പെട്ട സർക്കാർ ഡോക്ടർമാരുടെ സമരം അടിയന്തരമായി ഒത്തുതീർപ്പാക്കണമെന്നും സമരത്തിൽ പങ്കെടുക്കുന്ന സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രക്ടീസ് തടയുമെന്നും യൂത്ത് കോൺഗ്രസ് പെരിന്തൽമണ്ണ നിയോജക മണ്ഡലം കമ്മിറ്റി യോഗം അറിയിച്ചു. പ്രസിഡൻറ് സി.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു, സൈനുദ്ദീൻ താമരത്ത്, യാക്കൂബ് കുന്നപള്ളി, അരഞ്ഞിക്കൽ ആനന്ദൻ, നൗഫൽ തൂത, സതീഷ് മേലാറ്റൂർ, കെ.ടി. അഷ്ക്കർ, കുഞ്ഞീതു താഴെക്കോട്, ദിനേശ് ഏലംകുളം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.