രാജ്യത്ത് വർധിച്ചുവരുന്ന അരാജകത്വം ആശങ്കജനകം ^കാന്തപുരം

രാജ്യത്ത് വർധിച്ചുവരുന്ന അരാജകത്വം ആശങ്കജനകം -കാന്തപുരം കൊളത്തൂർ: രാജ്യത്ത് വർധിച്ചുവരുന്ന അരാജകത്വം തടയാൻ സമൂഹത്തെ ബോധവത്കരിക്കൽ അനിവാര്യമാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. കൊളത്തൂർ ഇർശാദിയ സിൽവർ ജൂബിലി ഉപഹാരമായി നിർമിച്ച വാദീസുന്ന കെട്ടിടത്തി​െൻറ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ദർസ് ഉദ്ഘാടനം കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ നിർവഹിച്ചു. സമസ്ത പ്രസിഡൻറ് ഇ. സുലൈമാൻ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. ഉണ്ണിക്കോയ തങ്ങൾ പ്രാർഥന നിർവഹിച്ചു. ഹബീബ് കോയ തങ്ങൾ, അലവി സഖാഫി കൊളത്തൂർ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, വി.പി.എ. തങ്ങൾ ദാരിമി, സ്വലാഹുദ്ദീൻ ബുഖാരി, അഡ്വ. ടി.കെ. റഷീദലി, ചെറിയാപ്പു തങ്ങൾ, ഹിബത്തുല്ല തങ്ങൾ, നിസാമുദ്ദീൻ തങ്ങൾ, കെ. രാജഗോപാലൻ എന്നിവർ സംസാരിച്ചു. ബായാർ തങ്ങളുടെ പ്രാർഥനയോടെ സംഗമം സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.