ഭൂമിയുടെ തരംമാറ്റൽ സംബന്ധിച്ച്​ നഗരസഭ യോഗത്തിൽ ചൂടേറിയ ചർച്ച

മലപ്പുറം: ജില്ല കലക്ടർ പുറപ്പെടുപ്പിച്ച സർക്കുലറിൽ നഞ്ച കമ്മിറ്റി/ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത ഭൂമിയുടെ തരംമാറ്റൽ സംബന്ധിച്ച നിർദേശങ്ങളെ കുറിച്ച് മലപ്പുറം നഗരസഭ കൗൺസിൽ യോഗത്തിൽ ചൂടൻ ചർച്ച. ജില്ല കലക്ടറുടെ സർക്കുലർ കൗൺസിൽ അറിവിലേക്ക് അവതരിപ്പിച്ചതോടെയാണ് ചർച്ചയായത്. ആർ.ഡി.ഒയുടെ അനുമതി ലഭിച്ചതും ബാങ്കിൽ ഉൾെപ്പടാത്തതുമായ ഭൂമി വില്ലേജ് രേഖയിൽ പുരയിടം എന്നാക്കിയാൽ മാത്രമാണ് കെട്ടിട നിർമാണാനുമതി ലഭിക്കൂ എന്ന നിർദേശമാണ് യു.ഡി.എഫ് അംഗങ്ങളെ ചൊടിപ്പിച്ചത്. പാവങ്ങൾക്ക് വീട് നിർമിക്കുന്നതിന് കാലതാമസം സൃഷ്ടിക്കാനേ ഇൗ നിർദേശം ഉപകരിക്കുകയുള്ളൂവെന്ന് യു.ഡി.എഫ് ആരോപിച്ചപ്പോൾ അനധികൃത കെട്ടിട നിർമാണത്തിനാണ് തടയിടാനാണ് ഇതെന്ന് പറഞ്ഞ് എൽ.ഡി.എഫ് അംഗങ്ങൾ ന്യായീകരണവുമായെത്തി. പുരയിടം എന്നാക്കാനുള്ള ഉത്തരവ് വില്ലേജ് ഒാഫിസർക്ക് ലഭിച്ചിട്ടില്ലെന്നും യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. ഇതുസംബന്ധിച്ച സാേങ്കതികത്വം സർക്കാറിനെ അറിയിക്കാൻ കൗൺസിൽ തീരുമാനിച്ചു. നഗരസഭയിൽ ഇലക്ട്രിക്കൽ മോേട്ടാർ ഉപേയാഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിന് മുമ്പ് മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിക്കണമെന്ന നിർദേശത്തിലുള്ള ആശങ്ക കൗൺസിൽ, ബോർഡിനെ അറിയിക്കാൻ തീരുമാനിച്ചു. മുമ്പ് അഞ്ച് കുതിരശക്തിക്ക് മുകളിലുള്ളതിന് മാത്രമേ ബോർഡി​െൻറ അനുമതി വേണ്ടിയിരുന്നുള്ളൂ. ഇത്തരത്തിൽ രണ്ട് ലക്ഷത്തോളം അപേക്ഷകളാണ് ബോർഡി​െൻറ പരിഗണനക്കായി കെട്ടിക്കിടക്കുന്നതെന്ന് യു.ഡി.എഫ് അംഗങ്ങൾ അറിയിച്ചു. നഗരസഭയിലെ തെരുവുവിളക്ക് പരിപാലനത്തിനായി രണ്ടുപേരെകൂടി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാനും കൗൺസിൽ തീരുമാനിച്ചു. നഗരസഭ മാർക്കറ്റ് കിണറിലേക്ക് അഴുക്കുവെള്ളം ഒഴുകുന്നത് തടയാൻ നാലുലക്ഷം രൂപ ചെലവിൽ പുതിയ അഴുക്കുചാൽ നിർമിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.